Listen live radio
- Advertisement -
ന്യൂഡൽഹി: സാമ്പത്തിക വിദഗ്ധനും മുൻ പ്ലാനിങ് കമ്മീഷൻ അംഗവുമായ അഭിജിത് സെൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് സഹോദരൻ ഡോ. പ്രണബ് സെൻ അറിയിച്ചു.
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2004 – 2014 കാലത്ത് പ്ലാനിങ് കമ്മീഷൻ അംഗമായിരുന്നു. കമ്മീഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ ചെയർമാനും ആയിരുന്നു.
1985 കാലത്ത് ജെഎൻയുവിൽ അധ്യാപകനായിരുന്നു. അതിന് മുൻപ് സസക്സ്, ഓക്സ്ഫഡ്, കേംബ്രിഡ്ജ്, എസെക്സ് സർവകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു.