Listen live radio

അൽ കറാമ സ്പെഷ്യൽ സ്കൂൾ അത്തചമയ റാലി സംഘടിപ്പിച്ചു

after post image
0

- Advertisement -

വെള്ളമുണ്ട: അൽ കറാമ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ വെള്ളമുണ്ടയിൽ അത്തചമയ റാലി സംഘടിപ്പിച്ചു.
റാലിക്ക് ശേഷം ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന സമാപന യോഗം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം അനിൽകുമാർ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സീനത്ത് വൈശ്യൻ ,സൽമത് ഇ.കെ, ഗ്രാമപഞ്ചായത്തംഗങ്ങളായ റംല മുഹമ്മദ്,എം.ലതിക,സി.വി രമേശൻ,പി.രാധ,അൽ കറാമ പ്രതിനിധികളായ അപർണ്ണ.പി.സി,പ്രിൻസ് മാത്യു,റഷീദ് മഞ്ചേരി,ദിവ്യ.കെ തുടങ്ങിയവർ സംസാരിച്ചു.

മനോഹരമായി ചമയമൊരുക്കിയ വിദ്യാർത്ഥികൾ സമാപന സെഷനിൽ പാട്ടും ഡാൻസുമൊക്കെയായി റാലി ആഘോഷമാക്കി.
ജനപ്രതിനിധികൾ ചേർന്ന് മധുര വിതരണവും നടത്തി.

Leave A Reply

Your email address will not be published.