Listen live radio

റിസർവ് ചെയ്യേണ്ട; പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകൾ നാളെ മുതൽ

after post image
0

- Advertisement -

കൊച്ചി; ട്രെയിനുകളിലെ പകൽ യാത്രയ്ക്ക് നാളെ മുതൽ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ നൽകാൻ റെയിൽവേ. രാവിലെ ആറിനും രാത്രി ഒൻപതിനും ഇടയിൽ ടിക്കറ്റ് കൗണ്ടറിൽ നിന്ന് സ്ലീപ്പർ ടിക്കറ്റുകൾ ലഭിക്കും. രാത്രി ഒൻപതിനു അവസാനിക്കുന്ന യാത്രകൾക്കാകും ടിക്കറ്റ് നൽകുക.

കോവിഡിനെ തുടർന്നാണ് പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകളുടെ വിതരണം നിർത്തിയത്. മുൻകൂർ റിസർവേഷനില്ലാത്ത സ്ലീപ്പർ ടിക്കറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് യാത്രികരുടെ ആവശ്യവും ഓണക്കാലത്തെ തിരക്കും പരി​ഗണിച്ചാണ് റെയിൽവേയുടെ തീരുമാനം.

Leave A Reply

Your email address will not be published.