Listen live radio

‘സേഫ് ലേഡി’ ഉദ്‌ഘാടനം ചെയ്തു

after post image
0

- Advertisement -

വെള്ളമുണ്ട: ഡിവിഷനിലെ സ്ത്രീകൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ കരാട്ടെ പരിശീലന പദ്ധതിയാണ് സേഫ് ലേഡി(Safe Lady) വെള്ളമുണ്ട എ.യു.പി.സ്കൂളിൽ ആരംഭിച്ചു .ഫുനാകോഷി ഷോട്ടോക്കാൻ കരാട്ടെ ഡു ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

വെള്ളമുണ്ട എ.യു.പി.എസ് ഹെഡ് മിസ്ട്രസ് ജ്യോതി.സി ഉദ്‌ഘാടനം ചെയ്തു.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പദ്ധതി വിശദീകരിച്ചു.കെ.കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ.സൽമത്ത്,
ഫുനാകോഷി ഷോട്ടോക്കാൻ കരാട്ടെ ഡു ഇന്ത്യ ചീഫ് ഇൻസ്ട്രക്ടർ ഷിഹാൻ ചാക്കോ കെ.ജെ,
ഡോ.മനു വർഗീസ്,കെ.പി.സാജിറ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.