Listen live radio

പട്ടയഭൂമിയിലെ നിർമ്മാണം ഹൈകോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രിം കോടതി

after post image
0

- Advertisement -

തിരുവനന്തപുരം: കൃഷിക്കും വീട് നിർമ്മിക്കുന്നതിനും പതിച്ച് നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ 2022 മെയ് അഞ്ചിലെ ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി. ഹൈകോടതി ഉത്തരവിന് എതിരെ രണ്ടാഴ്ചക്കുശേഷം വാദം കോൾക്കുമെന്നും സുപ്രിം കോടതി അറിയിച്ചു. റവന്യൂ പട്ടയഭൂമിയിൽചട്ടം ലംഘിച്ച് ക്വാറികൾ ,റിസോർട്ടുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയാണ് പല സ്ഥലത്തും നിർമ്മിക്കുന്നത്. ഇത്തരം നിർമ്മാണത്തിന് വിവിധ ധാനകാര്യ സ്ഥാപനങ്ങളിൽ നിന്നും നിയമം ലംഘിച്ച് കോടി കണക്കിന് രൂപ വായ്പയും വാങ്ങുന്നുണ്ട്.ഇത്തരത്തിലുള്ള നിർമ്മാണങ്ങൾ പലയിടത്തും റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടങ്കിലും അതെല്ലം കാറ്റിൽ പറത്തിയാണ് നിർമ്മാണങ്ങൾ നടക്കുന്നത്. ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപെട്ട് ക്വാറി ഉടമകളാണ് സുപ്രിം കോടതിയെ സമീപിച്ചത്.
റവന്യൂ പട്ടയഭൂമിയിൽ കൃഷിക്കും വീടിനുമല്ലതെ മറ്റ് ആവിശ്യങ്ങൾക്ക് അനുമതി നൽകതെന്ന് അവിശ്യപ്പെട്ട് സുപ്രിംകോടതിയിലെ ഹർജിയിൽ കക്ഷി ചേരനുള്ള ഒരുക്കത്തിലാണ് നിരവധി സംഘടനകൾ. കേരളത്തിൽ തോട്ടഭൂമിയിലും കാപ്പി റജിട്രേഷനുള്ള തോട്ടങ്ങളിലും ഭൂമിതരം മാറ്റം വ്യാപകമാണ്.ഇതിന് എതിരെരെയും നടപടി വേണമെന്ന ആവിശ്യം ശക്തമാണ്

Leave A Reply

Your email address will not be published.