Listen live radio

സംസ്ഥാനത്ത് പാല്‍ വില ഉയരും; ലിറ്ററിന്‌ നാല് രൂപ വരെ കൂട്ടിയേക്കും

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില ഉയരും. ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പാൽവില കൂട്ടാൻ മിൽമ ഒരുങ്ങുന്നത്. 2019ലാണ് ഇതിന് മുൻപ് പാൽ വില കൂട്ടിയത്. നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്.

ഡിസംബറിലോ ജനുവരിയിലോ വില വർധിപ്പിച്ചേക്കുമെന്നാണ് വിവരം. പാൽ വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് മിൽമ സർക്കാരിനെ അറിയിച്ചിരുന്നു. നാലുരൂപ കൂട്ടണമെന്നാണ് എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിറ്റുകൾ ആവശ്യപ്പെട്ടിരുന്നത്. വില കൂട്ടുന്നത് പഠിക്കാൻ രണ്ട് പേരടങ്ങിയ സമിതിയെ മിൽമ ഫെഡറേഷൻ നിയോഗിച്ചു. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാവും വില വർധിപ്പിക്കുന്നതിൽ അന്തിമ തീരുമാനമാവുക.

ഒക്ടോബറിൽ തന്നെ സമിതി റിപ്പോർട്ട് നൽകിയേക്കും. ഓരോ ജില്ലകളിലെയും പ്രധാന ക്ഷീരകർഷകരെ കണ്ടെത്തി അഭിപ്രായം തേടിയാവും സമിതി റിപ്പോർട്ട് സമർപ്പിക്കുക. വില എത്രവരെ കൂട്ടിയാൽ ലാഭകരമാകും എന്നതാകും ക്ഷീരകർഷകരോട് ആരായുക.

Leave A Reply

Your email address will not be published.