Listen live radio
വെള്ളമുണ്ട; വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തനത് വിദ്യാഭ്യാസ പിന്തുണ പദ്ധയിലെ മൊതക്കര മാനിയിൽ കോളനിയിലെ മുഴുവൻ ഗോത്ര വിഭാഗം പഠിതാക്കൾക്കും അവരുടെ അമ്മമാർക്കും വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും പീസ് വില്ലേജും ചേർന്ന് പുതു വസ്ത്രങ്ങൾ വിതരണം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എം.മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,പീസ് വില്ലേജ് മാനേജർ അബ്ദുൽ സത്താർ കെ.സി,അബ്ദുള്ള പച്ചൂരാൻ,രഞ്ജിത് മാനിയിൽ,വി.കെ ശ്രീധരൻ മാസ്റ്റർ,എം.മോഹന കൃഷ്ണൻ,വിനീത എൻ,മിനി മോൾ പി.ജെ,കെ.ഡി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.