Listen live radio

നികുതി കുടിശ്ശിക ; ഒറ്റത്തവണ തീര്‍പ്പാക്കലുമായി മോട്ടോര്‍ വാഹന വകുപ്പ്

after post image
0

- Advertisement -

2018 മാര്‍ച്ച് 31 ന് ശേഷം നികുതി ഒടുക്കാത്ത വാഹനങ്ങള്‍ക്ക് 60 മുതല്‍ 70 ശതമാനം വരെ നികുതി ഒഴിവാക്കി നല്‍കുന്നു. റവന്യു റിക്കവറിയുള്ള വാഹനങ്ങള്‍, മോഷണം പോയ വാഹനങ്ങള്‍, പൊളിച്ചു കളഞ്ഞ വാഹനങ്ങള്‍, രേഖകള്‍ നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉടമാവകാശം മാറ്റാതെ വില്‍്പന ചെയ്ത വാഹനങ്ങള്‍ എന്നിവയുടെ ഉടമകള്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം. സ്വകാര്യ വാഹനങ്ങള്‍ക്ക് 60 ശതമാനവും ട്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ക്ക് 70 ശതമാനവും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി ഇളവ് ആനുകൂല്യം ലഭിക്കും.

2023 മാര്‍ച്ച് 31 വരെയുള്ള അവസരം ഉപയോഗപ്പെടുത്താത്ത വാഹന ഉടമക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കുടിശ്ശിക പൂര്‍ണമായും പിഴയും പലിശ ഉള്‍പ്പടെ യുള്ള തുകക്ക് റവന്യു റിക്കവറി നടപടി സ്വീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അതതു റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസുമായോ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുമായോ ബന്ധപ്പെടണം. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് വയനാട്: 04936 202607, സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മാനന്തവാടി : 04935 227972 , സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് സുല്‍ത്താന്‍ ബത്തേരി: 04936 227273

Leave A Reply

Your email address will not be published.