Listen live radio

നിർമ്മാണ തൊഴിലാളികളുടെ പെൻഷൻകുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണം : സി ഐ ടി യു പുൽപ്പളളി ഏരിയാ കൺവൻഷൻ

after post image
0

- Advertisement -

പുൽപ്പള്ളി: നിർമ്മാണ തൊഴിലാളികളുടെ പെൻഷൻകുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു പുൽപ്പളളി ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. കൈ തൊഴിൽ-നിർമ്മാണമേഖലയിൽ ജോലി ചെയ്ത് വിരമിച്ച തൊഴിലാളികൾക്ക് ക്ഷേമ ബാർഡ് വഴി അതാത് മാസം ലഭിക്കേണ്ട പെൻഷൻ കഴിഞ്ഞ ആറ് മാസത്തോളമായി കുടിശ്ശികയാണ്.ഇതിനെ മാത്രം ആശ്രയിച്ചു കഴിയുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് വളരെയധികം പ്രയാസം നേരിടുന്നു. അതിനാൽ കു ടിശ്ശിക തുക ഉടനെ വിതരണം ചെയ്യണമെന്നും, തുടർന്ന് അതാത് മാസങ്ങളിൽ തന്നെ കാലതാമസമില്ലാതെ വിതരണം ചെയ്യാൻ നടപടികൾ കൈക്കൊള്ളണമെന്നും ,കൺവൻഷൻ ക്ഷേമ ബോർഡിനോടഭ്യർത്ഥിച്ചു. പുൽപ്പള്ളി എസ് എൻ ബാലവി ഹാർ സ്കൂളിൽ ചേർന്ന കൺവൻഷൻ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് .സുരേഷ് ബാബു ഉൽഘാടനം ചെയ്തു.കെ.എം.രാധാകൃഷ്ണൻ അദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ .രാജൻ, ഏരിയാ സെക്രട്ടറി പി.ഉദയൻ ,പി കരുണാകരൻ എന്നിവർ പ്രസംഗിച്ചു.2013. ജനവരി 4,5 തിയ്യതികളിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.

Leave A Reply

Your email address will not be published.