Listen live radio

ഗതാഗത മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യം മന്ത്രി ആന്റണി രാജു

after post image
0

- Advertisement -

തിരുവനന്തപുരം :-ഗതാഗത മേഖല കാലോചിതമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു
തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
പെട്രോൾ, ഡീസൽ ഇറക്കുമതി വഴി കോടികൾ ചിലവാകുന്നു കൂടാതെ പാരിസ്ഥിതിക പ്രശ്നങ്ങളും അതുവഴി ആരോഗ്യപ്രശ്നങ്ങളും വർധിച്ചുവരുന്നു പരിഹാരം എന്ന നിലയിൽ ഹരിത ഇന്ധനങ്ങളിലേക്ക് മാറാൻ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നാളെ മുതൽ 22വരെ തിരുവനന്തപുരത്ത് ഇന്റർനാഷണൽ കോൺഫറൻസും, എക്സ്പോയും സംഘടിപ്പിച്ചിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു
എക്സ്പോ തൈക്കാട് പോലീസ് ഗ്രൗണ്ടിലും, ഇന്റർ നാഷണൽ കോൺഫറൻസ് ഹയാത്ത് റിജൻസിയിലുമാണ് നടക്കുക
19ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇവോൾവ് 2023 ഉദ്ഘാടനം ചെയ്യും

Leave A Reply

Your email address will not be published.