Listen live radio

പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വും സ​ഹോ​ദ​രി​യും പിടിയില്‍

after post image
0

- Advertisement -

കോഴിക്കോട്: മുക്കത്ത് വന്‍ കഞ്ചാവ് വേട്ട. പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വും സ​ഹോ​ദ​രി​യും പിടിയില്‍. പാ​ല​ക്കാ​ട് കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍ (31), സൂ​ര്യ​പ്ര​ഭ എ​ന്ന സൂ​ര്യ (28) എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ചെ പൂ​ള​പ്പൊ​യി​ലി​ല്‍ മു​ക്കം പൊ​ലീ​സ് അറസ്റ്റ് ചെയ്തത് .
മു​ത്തേ​രി കാ​പ്പു​മ​ല വ​ള​വി​ല്‍ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ ര​ഹ​സ്യ​വി​വ​ര​ത്തി​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.
പൂ​ള​പ്പൊ​യി​ലി​ല്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്‌​ ഇ​രു​വ​രും ക​ഞ്ചാ​വ്​ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി പൊ​ലീ​സി​ന്​ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഞാ​യ​റാ​ഴ്​​ച രാ​ത്രി പൊ​ലീ​സ്​ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​വ​രെ പിടികൂടാനായില്ല .പു​ല​ര്‍​​ച്ച​യോ​ടെ ബൈ​ക്കി​ല്‍ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ഇവര്‍​ പി​ടി​യി​ലാ​യ​ത്.

Leave A Reply

Your email address will not be published.