Listen live radio
- Advertisement -
വാരാമ്പറ്റ: കൊച്ചാറ കോളനി റോഡിന്റെ പ്രവർത്തി ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ട്രൈബൽ ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവർത്തി നടക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം പി.എ അസീസ് അധ്യക്ഷത വഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,പി.ഒ.മൊയ്തു,പൊന്നാണ്ടി ഉസ്മാൻ,ജലീൽ.വി,ശ്രീജിത്ത് കെ,പ്രസന്ന കുമാർ,ഐ.കെ ബാബു,ഷിബിൻ.കെ തുടങ്ങിയവർ സംസാരിച്ചു.