Listen live radio

മാർച്ച്‌. – 12 ഗ്ലോക്കാമ ദിനം

after post image
0

- Advertisement -

വേൾഡ്‌ ഗ്ലോക്കോമ അസോസിയേഷനും. ഗ്ലോക്കോമ പേഷ്യന്റ്‌ അസോസിയേഷനും 12 വർഷങ്ങൾക്ക്‌ മുമ്പാണ്‌ ഗ്ലോക്കോമ വാരാചരണവും ഗ്ലോക്കോമ ദിനവും ആചരിക്കാൻ തുടങ്ങിയത്‌. ഗ്ലോക്കോമയെ കുറിച്ച്‌ പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കി രോഗസാധ്യത കുറക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്‌. മാർച്ച്‌ 12 ഗ്ലോക്കോമ ദിനമായി ആചരിച്ചു വരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആറ് കോടിയിലധികം പേരെ അന്ധതയിലേക്ക് നയിക്കുന്ന
നേത്രരോഗമാണ് ഗ്ലോക്കോമ .

കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തിൽ കേടുപാടുണ്ടാക്കുന്ന അസുഖമാണിത്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് ബാധിക്കുന്ന കണ്ണിന് സ്ഥായിയായ അന്ധതയുണ്ടാകും. കണ്ണിന്റെ ലെൻസിനും കോർണിയയ്ക്കും ഇടയിലുള്ള മുൻ ചേമ്പറിലും പിൻ ചേമ്പറിലുമുള്ള അക്വസ് ഹ്യൂമറിന്റെ മർദ്ദം വർദ്ധിക്കുന്നതുകൊണ്ടാണ് അസുഖമുണ്ടാകുന്നത്.
ഒരു ലക്ഷത്തിൽ പരം നേരിയ ഞരമ്പുകൾ ചേർന്നാണ് ഓപ്റ്റിക് നെർവ് ഉണ്ടാകുന്നത്.
കണ്ണിനുള്ളിലെ മർദ്ദം ക്രമേണ കൂടി വരുന്നതിനാൽ കാഴ്ചശക്തി നൽകുന്ന നേരിയ ഞരമ്പുകൾക്ക് ആദ്യ നാശം സംഭവിക്കുന്നു.
രോഗത്തിന്റെ ആരംഭ സമയത്ത് നേരെ മുമ്പിലേക്കുള്ള കാഴ്ചക്ക് പ്രശ്നം ഉണ്ടാകുന്നില്ല. കണ്ണിന് മറ്റു അസ്വസ്ഥതകളോ വേദനയോ പോലും ഉണ്ടാകുന്നില്ല. അതിനാൽ കണ്ണിന്റെ
ഞരമ്പുകൾക്ക് 75-80 ശതമാനം നാശം സംഭവിച്ച ശേഷം മാത്രമേ രോഗിക്കും കാഴ്ചശക്തിയെ കുറിച്ച് അറിയാൻ സാധിക്കുകയുള്ളൂ.
ഈ അവസ്ഥയിൽ ചികിത്സ ആരംഭിച്ചാലും നഷ്ടപ്പെട്ട കാഴ്ച ഒരിക്കലും തിരിച്ചു കിട്ടുകയില്ല.

ഗ്ലോക്കോമ, കുട്ടികളിലെ ഗ്ലോക്കോമ, ഓപ്പൺ ആംഗിൾ ഗ്ലോക്കോമ, ക്ലോസ്ഡ് ആങ്കിൾ ഗ്ലോക്കോമ, നോർമൽ ടെൻഷൻ ഗ്ലോക്കോമ, ഉപോൽപ്പന്നപരമായ ഗ്ലോക്കോമ എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിക്കാവുന്നതാണ്.

കണ്ണിലെ അക്വസ് അറയുടെ ആംഗിളിന് ജന്മനാ ഉണ്ടാകുന്ന തകരാറാണ് കുട്ടികളിലെ ഗ്ലോക്കോമയ്ക്ക് പ്രധാന കാരണം.

ഐറിസും കോർണിയയും തമ്മിലുള്ള കോണാണ് ആംഗിൾ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ഇവിടെയുള്ള ട്രബിക്കുലാർ’ മെഷ്‌വർക്കിലൂടെയാണ് അക്വസ് ഹ്യൂമർ നീക്കം ചെയ്യപ്പെടുന്നത്. ക്ലോസ്ഡ് ആങ്കിൾ ഗ്ലോക്കോമ വേദന എന്ന ലക്ഷണത്തോടുകൂടി പെട്ടെന്നു കണ്ടുപിടിക്കപ്പെടും. അതിനാൽ ഇത് ചികിത്സിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഓപ്പൺ ആങ്കിൾ ഗ്ലോക്കോമയിൽ മർദ്ദം സാവധാനമാണ് വർദ്ധിക്കുന്നതെന്നതിനാൽ അന്ധത ബാധിച്ചതിനുശേഷമേ ഇത് ശ്രദ്ധയിൽ പെടുകയുള്ളൂ.

ഉപോൽപ്പന്നപരമായ ഗ്ലോക്കോമ തിമിരം, കണ്ണിലെ മുറിവുകൾ, അമിതമായ സ്റ്റീറോയ്ഡ് ഉപയോഗം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം

അന്ധത ബാധിച്ചതിനുശേഷം കൂടുതൽ രൂക്ഷമാകാതെ തടയാനേ സാധിക്കൂ.

ലോകമാസകലമുള്ള കണക്കു നോക്കിയാൽ തിമിരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അന്ധതയ്ക്ക് കാരണമാകുന്നത് ഗ്ലോക്കോമയാണ്. 50 വയസ്സിൽ കൂടുതൽ പ്രായമുള്ള 200 പേരിൽ ഒരാൾക്കുവീതം ഗ്ലോക്കോമ ബാധയുണ്ട്. 80 വയസ്സിനു മേൽ പ്രായമുള്ളവരിൽ പത്തിലൊന്നു പേർക്കും ഈ അസുഖം കാണപ്പെടുന്നു.
ഇപ്പോൾ കണ്ണിൻ്റെ മർദ്ദം പരിശോധിക്കുന്നതിന് ആധുനിക സംവിധാനങ്ങൾ ഉള്ളതിനാൽ ഒരു ഫീൽഡ് അനലൈസറിൻ്റെ സാന്നിദ്ധ്യത്തിൽ രോഗിക്ക് തന്നെ
സ്വയമേ കണ്ണിൻ്റെ മർദ്ദം പരിശോധിക്കാവുന്നതാണ്‌.

Leave A Reply

Your email address will not be published.