Listen live radio

മാനന്തവാടി ജി വി എച്ച് എസ് എസ് ന്റെ എഴുപത്തിമൂന്നാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

after post image
0

- Advertisement -

സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി രാധിക ടീച്ചർക്ക് യാത്രയപ്പ് നൽകി.സാംസ്കാരിക സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സലിം അൽത്താഫ് സ്വാഗതം ആശംസിച്ചു . ബഹുമാനപ്പെട്ട നഗരസഭാധ്യക്ഷ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു . സ്കൂൾ പിടിഎ പ്രസിഡണ്ട് പി പി ബിനു അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജസ്റ്റിൻ ബേബി പത്മശ്രീ ചെറുവയൽ രാമന് സ്കൂൾ പിടിഎയുടെ ആദരവ് സമർപ്പിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന രാധിക ടീച്ചറെ നഗരസഭ വൈസ് ചെയർമാൻ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ ഉപഹാരം നൽകി ആദരിച്ചു .

ചടങ്ങിൽ മാനന്തവാടി നഗരസഭയുടെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച നടപ്പാതയുടെ ഉദ്ഘാടനം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി എസ് മൂസ നിർവഹിച്ചു . നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലേഖ രാജീവനും
കമ്പ്യൂട്ടർ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യനും നിർവഹിച്ചു

യോഗത്തിൽ നഗരസഭ കൗൺസിലർ പി.വി. ജോർജ്ജ് ദേശീയ , സംസ്ഥാനതലത്തിൽ വിവിധ മേളകളിൽ മികച്ചനേട്ടം കൈവരിച്ച വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു .മാനന്തവാടി AEO ഗണേഷ് എം എം , SMC ചെയർമാൻ C P മുഹമ്മദലി , പൂർവാധ്യാപക പ്രതിനിധി കെ കെനാരായണൻ എന്നിവർ ആശംസയർപ്പിച്ചു . ഹെഡ്മാസ്റ്റർ കെ കെ സന്തോഷ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു . വി എച്ച് എസ് ഇ പ്രിൻസിപ്പൽ ജിജി കെ കെ നന്ദിയർപ്പിച്ച് സംസാരിച്ചു .

Leave A Reply

Your email address will not be published.