Listen live radio

വേനല്‍ ചൂടില്‍ തളരേണ്ട വഴിനീളെ തണ്ണിമത്തന്‍ റെഡി

after post image
0

- Advertisement -

മാനന്തവാടി: വേനല്‍ ചൂട് കടുത്തതോടെ വഴി നീളെ തണ്ണിമത്തന്‍ നിറയുന്നു. കടുത്ത വേനലിനൊപ്പം റംസാന്‍ നോമ്പുതുറവിഭങ്ങളിലും തണ്ണി മത്തന്‍ ഇടംപിടിക്കുന്നതോടെ തണ്ണിമത്തന്‍ കച്ചവടവും ഇരട്ടിയായി. വേനലില്‍ ജലാംശം തടയാന്‍ തണ്ണിമത്തന്‍ കഴിയുന്നു എന്നതാണ് തണ്ണിമത്തന് പ്രിയമേറാന്‍ കാരണം.കര്‍ണ്ണാടകയില്‍ നിന്നുള്ള കിരണ്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള നാംധാരി, വിശാല്‍, സമാം എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ് കേരളത്തിലേക്കെത്തുന്നത്. 2012 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച് കാമ്പിന് കുരുവില്ലാത്ത, മഞ്ഞനിറമുള്ള തണ്ണിമത്തനും വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാലും ചുമന്നകാമ്പുള്ള തണ്ണിമത്തനാണ് ആളുകള്‍ക്ക് പ്രിയം. തണ്ണിമത്തന്‍ വിപണി സജീവമായതോടെ തണ്ണിമത്തന്‍ ജ്യൂസും, വിവിധ പഴച്ചാറുകള്‍ വില്‍ക്കുന്ന കടകളും സജീവമായി. വെള്ളരി വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന തണ്ണിമത്തന്‍ റംസാന്‍ നോമ്പുകാലമായതിനാല്‍ തന്നെ വിലവര്‍ദ്ധിച്ചിട്ടുമുണ്ട്. വിപണിയില്‍ 20 മുതല്‍ 25 രൂപവരെയാണ് ഒരു കിലോവിന് ഈടാക്കുന്നത്.ഏപ്രിലില്‍ ചൂട് കടുക്കുന്നതോടൊ തണ്ണിമത്തന്‍ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

 

Leave A Reply

Your email address will not be published.