Listen live radio

ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം വഴിപാട് കൗണ്ടർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന വഴിപാട് കൗണ്ടർ,ഓഫീസ് കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ബഹു.മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ.എം.ആർ.മുരളി നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം പാരബര്യ ട്രസ്റ്റി ശ്രീ എച്ചോംഗോപി അദ്ധ്യക്ഷനായിരുന്നു.ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റി ശ്രീ.ടി.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു.,മലബാർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ.കെ.രാമചന്ദ്രൻ,വള്ളിയൂർക്കാവ് ഡിവിഷൻ കൗൺസിലർ ശ്രീ.കെ.സി.സുനിൽകുമാർ,തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.കെ.സി.സദാനന്ദൻ, മുൻ മലബാർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ.കേശവൻ എന്നിവർ ആശംസകൾ അറിയിച്ചു.ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.കെ.ജിതേഷ് നന്ദി രേഖപ്പെടുത്തി.മുനിസിപ്പൽ കൗൺസിലർമാരായ ശ്രീമതി ശാരദാ സജീവൻ, വി.ആർ. പ്രവീജ് തുടങ്ങിയവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.