Listen live radio

നാക് അക്രഡിറ്റേഷൻ സംഘം നീലഗിരി കോളജ് സന്ദർശിക്കും

after post image
0

- Advertisement -

താളൂർ: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരവും ഗുണമേന്മയും നിർണയിക്കുന്ന നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷൻ കൗൺസിൽ മെയ് 15, 16 തിയ്യതികളിലായ് നീലഗിരി കോളജ് സന്ദർശിക്കും. 2017 മുതലുള്ള കോളജിന്റെ പഠന – പാഠ്യേതര പ്രവർത്തനങ്ങൾ, വിവിധ സാമൂഹ്യ സേവന പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥികളുടെ നൈപുണി വികാസം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ വളർച്ചയും പുരോഗതിയും വിലയിരുത്തുകയും മൂല്യനിർണയം നടത്തുകയും ചെയ്യും. പഞ്ചാബ് സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. അരവിന്ദർ സിങ്ങ് ചൗളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പരിശോധന നടത്തുന്നത്.

പുതുമയാർന്ന പദ്ധതികൾ നടപ്പിലാക്കിയ കലാലയമെന്ന നിലയിൽ ദേശീയ തലത്തിൽ നീലഗിരി കോളേജ്‌ മികച്ച 10 കോളേജുകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 21 യൂണിവേഴ്സിറ്റി റാങ്കുകൾ, ശരാശരി 97 ശതമാനത്തിനു മുകളിലുള്ള വിജയം, വിവിധ ബഹു രാഷ്ട്ര കമ്പനികളിലേക്ക് വിദ്യാർത്ഥികൾക്ക് ലഭിച്ച ക്യാമ്പസ് പ്ലേസ്‌മെന്റുകൾ, ഹാപ്പിനെസ്സ് സെന്ററിനു കീഴിൽ സമൂഹത്തിൽ അവശത അനുഭവിക്കുന്ന അമ്പതിനായിരത്തോളം ആളുകളിലേക്ക് എത്തിച്ച ഹാപ്പിനസ് ലഞ്ച് ക്യാമ്പയിൻ, ശാരീരിക മാനസിക സൗഖ്യവും ക്ഷേമവും ഉറപ്പുവരുത്താനായി ഹാപിറ്റൽ, കോളേജിന്റെ അയൽപക്ക വീടുകളുമായി സഹകരിച്ച് നടത്തിയ കോവിഡാനന്തര സുസ്ഥിര കാർഷിക ഗ്രാമം പദ്ധതി, വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിക്കുന്നതിന് ഉതകുന്ന സ്കിൽ ബാങ്ക്‌ എന്നിവ നീലഗിരി കോളേജിന്റെ പ്രധാന ആകർശണങ്ങളാണ്.

നിലവിൽ ആയിരത്തിനാനൂറോളം വിദ്യാർഥികളിൽ കേരള-തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളിൽ മുന്നൂറ്റിഅമ്പതിലധികം പേര് കോളേജ്‌ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നു.
നീലഗിരി-വയനാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് കോളേജ്‌ 14 ബസുകൾ‌ സർവീസ് നടത്തുന്നു.

അമൂല്യ പുസ്തകങ്ങളടക്കം പതിനായിരത്തിലധികം പുസ്തക ശേഖരമുള്ള ഡോ. A. P. J അബ്ദുൽ കലാം ലൈബ്രറി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നളന്ദ ഓഡിയോ വിഷ്വൽ ഹാൾ, 250 ഓളം കമ്പ്യൂട്ടറുകൾ കൊണ്ട് സജ്‌ജമാക്കിയ ലാബ്, ലാംഗ്വേജ് ലാബ്, സൈക്കോളജി ലാബ്, 2000 ഓളം പേർക്ക്‌ ഒന്നിച്ചിരിക്കാവുന്ന മൾട്ടി പർപ്പസ് ഓഡിറ്റോറിയം, നീലഗിരി ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ട്, ഫൈവ്സ് ഫുട്ബോൾ ടർഫ്, ഓപ്പൺ-ഇൻഡോർ ജിം, ക്രിക്കറ്റ് നെറ്റ്സ്, റെസ്റ്റോറന്റ് , ഹാപ്പി മാർട്, റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങിയ സൗകര്യങ്ങൾ ക്യാമ്പസ്സിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ പര്യാപ്തമാണ്.

വാർത്ത സമ്മേളത്തിൽ മാനേജിങ് ഡയറക്ടർ റാശിദ് ഗസ്സാലി, പ്രിൻസിപ്പൽ ഡോ. സെന്തിൽ കുമാർ ജി., അക്കാദമിക് ഡീൻ പ്രൊഫസർ ടി. മോഹൻ ബാ

Leave A Reply

Your email address will not be published.