Listen live radio

എം.ഡി.എം.എയും കഞ്ചാവും ഓസിബി പേപ്പറുമായി യുവാക്കള്‍ പിടിയില്‍

after post image
0

- Advertisement -

കൽപറ്റ: മുട്ടില്‍ കല്ലങ്കോരിയില്‍ പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ ദേഹ പരിശോധന നടത്തിയതില്‍ 1.2 ഗ്രാം എം.ഡി.എം.എയും, 6.45 ഗ്രാം കഞ്ചാവും, ഓസിബി പേപ്പറും പിടിച്ചെടുത്തു. മുട്ടില്‍ കുട്ടമംഗലം വെളുത്തേടത്ത് വീട്ടില്‍ ഷാഹിന്‍ റഹ്‌മാന്‍ (23), ചുള്ളിയോട് പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷിനാസ് (22) എന്നിവരെയും കല്‍പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Leave A Reply

Your email address will not be published.