Listen live radio

ദേശീയ ചിത്രകലാ ക്യാമ്പ് നടത്തി

after post image
0

- Advertisement -

ഡിടിപിസിയും വയനാടൻ ആർട്ട്‌ സിംഫണിയും സംയുക്തമായി മാനന്തവാടി പ്രിയദര്‍ശിനി ടീ എന്‍വയോണ്‍സില്‍ നടത്തിയ ദേശീയ ചിത്രകലാ ക്യാമ്പ് ഡിടിപിസി നിർവാഹക സമിതി അംഗവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ടീച്ചർ ആധ്യക്ഷത വഹിച്ചു. നിർവാഹക സമിതി അംഗം പി.വി. സഹദേവൻ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡിടിപിസി മാനേജർ ദിനേശൻ, ഗുരു ആലങ്കോട്, വയനാട് ആർട്ട്‌ സിംഫണി കോ ഓർഡിനേറ്റർ രാജ്ബാൽറാം തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പതിനാറോളം ചിത്രകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.