Listen live radio

പുഴുനിറഞ്ഞ ഇറച്ചി വില്‍പ്പന നടത്തിയതായി പരാതി

after post image
0

- Advertisement -

വെള്ളമുണ്ടയില്‍ നിന്നും ഇന്ന് രാവിലെ വാഹനത്തില്‍ വീടുകളിലെത്തിച്ചു നല്‍കിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്.പോലീസിലും ആരോഗ്യ വകുപ്പിലും ഇറച്ചി വാങ്ങിയവര്‍ പരാതി നല്‍കി.വെള്ളമുണ്ടയില്‍ നിന്നും അറവ് നടത്തി വാഹനത്തില്‍ വില്‍പ്പന നടത്തുന്ന പോത്തിറച്ചിയിലാണ് പുഴുക്കളെ കണ്ടെത്തിയത്.തൊണ്ടര്‍നാട് മക്കിയാട് സ്വദേശികളാണ് പോത്തിറച്ചി വാങ്ങിയത്. വീട്ടിലെത്തി കഴുകി വൃത്തിയാക്കുന്ന സമയത്താണ് പുഴുക്കളെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവരോടൊപ്പം ഇറച്ചി വാങ്ങിയ മറ്റ് ആളുകളോട് അന്വേഷിക്കുകയും അവരും പുഴുവിനെകണ്ടത്തുകയും ചെയ്തു.ജോണി, അജീഷ്. സതീശന്‍ എന്നിവര്‍ വാങ്ങിയ ഇറച്ചിയില്‍ ആണ് പുഴുക്കളെ കണ്ടെത്തിയത്.രാവിലെ പത്തു മണിക്കാണ് ഇവര്‍ ഇറച്ചി വാങ്ങിയതെന്ന് പറയുന്നു. അതിനിടെ പല ആളുകളും വ്യാപാരിയുടെ കയ്യില്‍ നിന്നും ഇറച്ചി വാങ്ങിയിട്ടുണ്ടകാമെന്നും പരിശോധിക്കാതെ പാകം ചെയ്ത് കഴിച്ചിട്ടുണ്ടാവാമെന്നും പറയപ്പെടുന്നു.ഇവര്‍ വെള്ളമുണ്ട പോലീസിലും ആരോഗ്യവിഭഗത്തിലും പരാതി നല്‍കിയിട്ടുണ്ട്.ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് മാംസം വില്പന നടത്തിയത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Leave A Reply

Your email address will not be published.