Listen live radio

നാലിടങ്ങളിൽ വ്യാജവാറ്റ് 240 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാരായവും പിടിച്ചു

after post image
0

- Advertisement -

കൽപ്പറ്റ: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ നാലിടങ്ങളിൽ വ്യാജവാറ്റ് കണ്ടെത്തി. 240 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാരായവും പിടിച്ചു.  കൊവിഡ്  19 വ്യാപന സാധ്യത തടയുന്നതിനായി  അംഗീകൃത മദ്യവിൽപന ശാലകൾ  അടിച്ചിട്ട സാഹചര്യത്തിൽ ജില്ലയിൽ വ്യാജമദ്യ നിർമ്മാണ സാധ്യത കണക്കിലെടുത്ത്  റെയ്ഡും  പരിശോധനകളും കർശനമാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടത്തി പരിശോധനകളിൽ സ്പെഷ്യൽ സ്ക്വാഡ് 4 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. .കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ കോട്ടത്തറ വില്ലേജിലെ തിരുമോത്തിക്കുന്ന് പാത്തിക്കുന്ന് ഭാഗത്ത് 50 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും, കുപ്പാടിത്തറ വില്ലേജിലെ കുറുമണി പുലിക്കാട്ടുകുന്ന് ഭാഗത്ത് നിന്നും 60 ലിറ്റർ വാഷും പ്രഷർകുക്കർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും, പൂതാടി വില്ലേജിലെ മാതോത്ത് കുന്ന് ഭാഗത്ത് നിന്നും 30 ലിറ്റർ വാഷും ഗ്യാസ് സ്റ്റൗ ,സിലിണ്ടർ, പ്രഷർ കുക്കർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും, സു.ബത്തേരി വില്ലേജിലെ ചൂരിമല ബീനാച്ചി എസ്‌റ്റേറ്റ് പരിസരത്ത് നിന്നും 100 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും സ്ക്വാഡ് പാർട്ടി കണ്ടെടുത്തിരുന്നു.
വ്യാജമദ്യ നിർമ്മാണത്തിന് സാധ്യതയുള്ള ആളൊഴിഞ്ഞ പുഴയോരങ്ങളും, വെള്ള സൗകര്യമുള്ള വനാതിർത്തികളും കേന്ദ്രീകരിച്ചുള്ള പരിശോധനകളിലാണ് കേസുകൾ കണ്ടെത്തിയത്. വ്യാജമദ്യം, വ്യാജവാറ്റ് സംബന്ധിച്ച് രഹസ്യവിവരങ്ങൾ ശേഖരിച്ച് വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കും. വയനാട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ  അൻസാരി ബീഗുവിൻ്റെ നിർദ്ദേശാനുസരണം പരിശോധനകൾക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിമ്മി ജോസഫ്, പ്രിവന്റീവ്  ഓഫീസർമാരായ ബാബുരാജ്, പ്രഭാകരൻ, സതീഷ്, സി.ഇ ഒ മാരായ അമൽ, അർജുൻ,നിഷാദ്, സനൂപ്, അനിൽ, സുരേഷ്, പ്രമോദ്, ജിതിൻ, സുധീഷ്, ഡ്രൈവർ അൻവർ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.