Listen live radio
ന്യൂഡല്‍ഹി: ഡല്‍ഹി വിദേശകാര്യമന്ത്രാലയ ആസ്ഥാനത്ത് തീപിടിത്തം. രണ്ടാം നിലയിലെ സെര്‍വര്‍ റൂമീലാണ് തിപിടിത്തം ഉണ്ടായത്. പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി തീയണച്ചു.
തീപടരുന്നത് കണ്ട് മന്ത്രാലയത്തിലെ ജീവനക്കാരെല്ലാം പുറത്തേക്കിറങ്ങുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് സംഘം പരിശോധന നടത്തി.