Listen live radio

‘ജനകീയ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം’; നവകേരള സദസ്സിന് നാളെ തുടക്കം

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന് നാളെ തുടക്കം. നാടിന്റെ പുരോഗതിയില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്ന വിപുലമായ ഈ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ മന്ത്രിസഭയാകെ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ 140 നിയോജമണ്ഡലങ്ങളിലും പര്യടനം നടത്തുന്നു. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്ന ആ നയത്തിന്റെ ഭാഗമായാണ് നവകേരള സദസ്സും സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഭരണ നിര്‍വഹണത്തില്‍ പുതിയ മാതൃക സൃഷ്ടിക്കുന്ന നവകേരള സദസ്സ് ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും പരാതികളും മന്ത്രിസഭയുമായി നേരിട്ടു പങ്കു വയ്ക്കാനുള്ള അവസരമൊരുക്കും. കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തില്‍ തുടക്കം കുറിച്ച് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സമാപിക്കുന്ന പരിപാടിയില്‍ ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്.

എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, എല്ലാവരിലേയ്ക്കും ഒരുപോലെ ഗുണഫലമെത്തിക്കുന്ന വികസനത്തിന്റെ ഇടതുപക്ഷ ബദലാണ് കേരളത്തെ ലോകത്തിനു മാതൃകയാക്കുന്നത്. കേരളത്തിന്റെ വികസനത്തില്‍ ഏവരുടേയും സജീവമായ പങ്കാളിത്തം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ തുടരേണ്ടതുണ്ട്. അതിനായി നവകേരളത്തിനായുള്ള ഈ ജനകീയ സംവാദയാത്രയുടെ ഭാഗമാകാന്‍ ഓരോരുത്തരേയും ക്ഷണിക്കുന്നു. ഒറ്റക്കെട്ടായി നമുക്കു നാടിന്റെ പുരോഗതിയ്ക്കായി മുന്നോട്ടു പോകാം. മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Leave A Reply

Your email address will not be published.