Listen live radio

പണ്ഡിതന്മാര്‍ മാതൃകാ പ്രബോധകരാകണം കെ.കെ ഉസ്താദ്

after post image
0

- Advertisement -

പണ്ഡിതന്മാരുടെ ഏറ്റവും പ്രധാന ദൗത്യം കാലോചിതമായ പ്രബോധനമാണെന്നും ഈ വസ്തുത വിശുദ്ധ ഖുര്‍ആനിന്റെ 15 ആം അധ്യായം 94 ആം ആയതില്‍ നിന്ന് വ്യക്തമാണ് എന്നും സമസ്ത വയനാട് ജില്ല ജനറല്‍ സിക്രട്ടറി കെ.കെ ഹുസൈന്‍ ബാഖവി.സമസ്ത ജില്ലാ പണ്ഡിതസമ്മേളനം കല്‍പ്പറ്റ ദാറുല്‍ ഫലാഹില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തവയനാട് ജില്ലാ പ്രസിഡണ്ട് ശൈഖുന ഹസന്‍ ഉസ്താദ് അധ്യക്ഷനായി.

ഈ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍സാക്ഷികളായിരുന്നു കേരളത്തിലെ മഖ്ദൂമുമാര്‍. അവര്‍ വിജ്ഞാന സേവനത്തിലൂടെ ഈ നാടിനെ ധന്യമാക്കുകയായിരുന്നു. വിശുദ്ധ ഖുര്‍ആനാണ് പ്രബോധകന്റ പ്രധാന വഴികാട്ടി അത് കൊണ്ട് തന്നെ പണ്ഡിതന്മാര്‍ ഖുര്‍ആനുമായുള്ള ബന്ധം സുദൃഡമാക്കണം എന്നും ഖുര്‍ആനിന്റെ ആശയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠിക്കാന്‍ തയാറാകണം എന്നും കെ.കെ ഉസ്താദ് ഓര്‍മിപ്പിച്ചു.

കേന്ദ്ര മുശാവറ അംഗങ്ങളായ വി. പി എം .ഫൈസി വില്ല്യാപ്പള്ളി. അബ്ദുല്‍ അസീസ് സഖാഫി വിഷയം അവതരിപ്പിച്ചു സയ്യിദ് അബൂബക്കര്‍ കോയതങ്ങള്‍ .അലി മുസ്ലിയാര്‍ വെട്ടത്തൂര്‍ ‘മുത്തുകോയ തങ്ങള്‍ പരിയാരം കെ. ഒ.അഹ്‌മദ് കുട്ടി ബാഖവി തരുവണ അബദുല്ല മുസ്ല്യാര്‍ കെ.എസ് സഖാഫി, ഹംസ അഹ്സനി ഓടപ്പള്ളം , മുഹമ്മദ് സഖാഫി ചെറുവേരി എന്നിവര്‍ സംബദ്ധിച്ചു

Leave A Reply

Your email address will not be published.