Listen live radio

വയനാട്ടിലെ മൈനകളുടെ കൂട്ടുകാരന്‍; സുരേഷ് ഗോപി

after post image
0

- Advertisement -

[facebook]മാനന്തവാടി: ഒരു കിടിലന്‍ വാ‍ര്‍ത്തയാണ് വയനാട് ന്യൂസ് ഡെയിലി പ്രേഷകര്‍ക്ക് മുന്നില്‍ ഇന്ന് അവതരിപ്പിക്കുന്നത്. മൈനകളുടെ കൂട്ടുകാരന്‍. ഈ കാര്യം പറഞ്ഞപ്പോള്‍ തന്നെ നിങ്ങള്‍ക്ക് തോന്നിക്കാണും എന്താണ് സംഭവമെന്ന്. വാര്‍ത്തയും കാഴ്ച്ചയും അത്ര നിസാരമല്ല.
തവിഞ്ഞാൽ പഞ്ചായത്തിലെതാഴെ തലപ്പുഴ മിൽമ ഡയറക്ടർ ഗോപിയുടെ മകൻ സുരേഷ് ഗോപിയുടെ കുട്ടുകാർ മൈനകളും പ്രാവുകളും ചിന്നുവും മിന്നുവും മൈന കുട്ടികളാണ്. സുരേഷിനൊപ്പം തോളത്തും തലയിലും മിക്കപ്പോഴും രണ്ട് മൈനക്കുഞ്ഞുങ്ങളുണ്ടാവും.. ഇരട്ടമൈനയെ കണ്ടാൽ ഭാഗ്യമെന്നാണ് വിശ്വാസം. സുരേഷ് വിളിച്ചാൽ ചിന്നുവും മിന്നുവും. പറന്നരികിലെത്തും.
https://www.facebook.com/105257967759092/posts/158162742468614/
വീട്ടിലും കൃഷിയിടത്തിലും സുരേഷിൻ്റെ ഒപ്പം ഇരുവര്‍ സജ്ജീവമാണ്. ചിന്നു സുരേഷിന്റെ തോളിൽക്കയറിയിരിയ്ക്കുമ്പോൾ മിന്നു കയറുന്നത് തലയിലേയ്ക്കാവും. വീട്ടിലെ ചെറിയ കുട്ടിയുടെ ഇഷ്ട കളികൂട്ടുകാരനാണ് ഇരുവരും. രണ്ട് മാസങ്ങൾക്ക് മുൻപ്, വീടിന് സമീപത്ത് നിന്ന് നിലത്ത് വീണ് ജിവൻ നഷ്ടപ്പെടുമായിരുന്ന മൈന കുഞ്ഞുങ്ങളെ വീട്ടിലേയ്ക്ക് കൊണ്ടുവരുമ്പോൾ തൂവലുകൾ പോലുമില്ലയിരിന്നു..
വീട്ടിലുണ്ടാക്കുന്ന ഭക്ഷണമെല്ലാം ഉപ്പ് ചേർക്കാതെയാണ് ഈ അഥിതികള്‍ക്ക് നല്‍കുന്നത്. ഒഴിവ് സമയത്ത് സുരേഷ് വയലിൽ കൊണ്ടുപോയി പുൽച്ചാടികളെ പിടിച്ച് നല്‍കും. ചിന്നുവും മിന്നുവും സ്വതന്ത്രരായി പാറിപ്പറന്ന് നടക്കുന്നു, സുരേഷിന് പ്രാവ്, കോഴി, മീൻ, ലൗ ബേഡ്സ് എന്നിവയെയും പരിജരിക്കുന്നുണ്ട്. സുരേഷിന്റെ അടുത്തെന്നവരോടും ചിന്നുവിനും മിന്നുവിനും ഇഷ്ടം തന്നെ. മെബൈൽ ഫോൺ കണ്ടാൽ ഇരുവരും ഓടിയെത്തും. സെൽഫിയെടുക്കാനും തയ്യാർ. സുരേഷ് തലപ്പുഴയിൽ ഹിറ്റാച്ചി ഓപ്പറേറ്ററാണ്. മൈനകളിൽ ഒരാള്‍ സംസാരിക്കുവാനും തുടങ്ങിയിട്ടുണ്ട്.

Leave A Reply

Your email address will not be published.