Listen live radio

ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികം; സമാപന സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും

after post image
0

- Advertisement -

ഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ 75-ാം സമ്മേളനത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. നോര്‍വേ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി സംസാരിക്കുക. ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതു യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്.
ന്യൂയോര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തുക. ജൂണ്‍ 17നാണ് ഇന്ത്യ എല്ലാവരുടേയും പിന്തുണയോടെ 15 അംഗ സുരക്ഷാ സമിതിയില്‍ വീണ്ടും അംഗമാകുന്നത്.2021-22 കാലഘട്ടത്തിലേക്കാണ് സുരക്ഷാ സമിതിയില്‍ ഇന്ത്യ അംഗത്വം ലഭിച്ചത്. 192ല്‍ 184 പേരും ഇന്ത്യയുടെ അംഗത്വം അംഗീകരിച്ചു വോട്ട് ചെയ്തു. 8-ാം തവണയാണ് ഇന്ത്യ ഏഷ്യന്‍ മേഖലയിലെ ഏകരാജ്യം എന്ന നിലയില്‍ സുപ്രധാന സമിതിയില്‍ വരുന്നത്.

Leave A Reply

Your email address will not be published.