Listen live radio

വയനാട്ടിലെ വന്യജീവി ആക്രമണം ഡൽഹിയിൽ അവലോകനയോഗ ചേർന്ന് കേന്ദ്രം വനം-പരിസ്ഥിതി വകുപ്പ് മന്ത്രാലയം

കേന്ദ്രമന്ത്രി നാളെ വയനാട്ടിൽ

after post image
0

- Advertisement -

കൽപ്പറ്റ:വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗം അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അടിയന്തരയോഗം ചേർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മനുഷ്യജീവനുകൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആവശ്യമായതെല്ലാം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രാലയം അറിയിച്ചു

സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി നാളെ വയനാട് സന്ദർശിക്കുമെന്നും കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു

നാളെ വൈകുന്നേരം വയനാട്ടിൽ എത്തുന്ന അദ്ദേഹം വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ വീടുകൾ സന്ദർശിക്കും തുടർന്ന് ഇരുപത്തിരണ്ടാം തീയതി അവലോകന യോഗം ചേരും ഇതിനുശേഷം വനം വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ പങ്കെടുക്കും

Leave A Reply

Your email address will not be published.