Listen live radio

കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ ആവാസവ്യവസ്ഥകൾ സംരക്ഷിക്കണമെന്ന് കുട്ടികളുടെ കാലാവസ്ഥാ ഉച്ചകോടി

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ യുവതലമുറയുടെ ഇടപെടൽ അനിവാര്യം :ജില്ലാ കലക്ടർ രേണു രാജ് ഐ.എ.എസ്

after post image
0

- Advertisement -

മീനങ്ങാടി:കാലാവസ്ഥ മാറ്റാതെ പ്രതിരോധിക്കുന്നതിൽ ആവാസവ്യവസ്ഥകളുടെ സംരക്ഷണം പരമ പ്രധനമാണെന്നു കുട്ടികളുടെ കാലാവസ്ഥാ ഉച്ചകോടി അഭിപ്രായപ്പെട്ടു. മീനങ്ങാടിയിൽ ജില്ലാപഞ്ചായത് സംഘടിപ്പിക്കുന്ന ജാത്തിരെ കാർഷിക ജൈവ -വൈവിധ്യ മേളയിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടി ശാസ്ത്രഞ്ജർ തയ്യാറാക്കിയ ആറ് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രളയ നിയന്ത്രണത്തിനായി പുഴകളുടെ വീതി തുടർച്ചയായി കൂട്ടുമ്പോൾ ഉണ്ടാകുന്ന ജൈവ വൈവിധ്യ നാശം, നെൽ വയലുകളുടെ ശോഷണവും കാലാവസ്ഥാ വ്യതിയാനവും നീർപക്ഷികളുടെ പ്രജനനത്തെ എങ്ങിനെ ബാധിക്കുന്നു, വൈത്തിരിയിലെ ടൂറിസം സൂക്ഷ്മ കാലാവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, ചിതൽ പുറ്റുകളും മണ്ണിൻറെ സൂക്ഷ്മ കാലാവസ്ഥയും, മയിലുകളുടെ വ്യാപനം, കാപ്പി തോട്ടങ്ങളുടെ കാർബൺ ആഗിരണ ശേഷിയും വയനാടിന്റെ കാലാവസ്ഥായും എന്നിവയാണ് കുട്ടികൾ അവതരിപ്പിച്ച പ്രബന്ധങ്ങൾ.

കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ വൈത്തിരിയിലെ കുറഞ്ഞ അന്തരീക്ഷ ഊഷ്മാവ് 2 ഡിഗ്രിയും ഉയർന്ന അന്തരീക്ഷ ഊഷ്മാവ് 5 ഡിഗ്രിയും കൂടി എന്നാണ് വൈത്തിരി ഗവണ്മെന്റ് ഹയർ സെക്‌സാണ്ടറി സ്കൂളിലെ വിദ്യാർഥികളായ ജോയൽ പൈനാടനും, ആദിത്യയും നടത്തിയ പഠനത്തിൽ പറയുന്നത്.

അതിരറ്റുകുന്നു ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ ദേവനന്ദ, അർജുൻ വേണുഗോപാൽ, എസ് .കെ .എം. ജെ ഹയർ സെക്കണ്ടറി സ്കൂളിലെ നിഹാരിക സരസ്വതി, നിയ റഹ്മാൻ, ലക്ഷ്മി ഭാരതി വി, ഷി വോൺ ആൻ വിൽഫ്രഡ് എസ്. കെ. എം .ജെ ഹയർ സെക്കണ്ടറി സ്കൂൾ, കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്കൂൾ
ദിൽസ്. ബി, മ ഗായത്രി, ശരണ്യ സി .വി .മുണ്ടേരി ഹയർ സെക്കണ്ടറി സ്കൂൾ, ആഞ്ചോ ബൈജു, റിത്വിക് ഷാ. സി ചീരാൽ ഗവണ്മെന്റ് സ്കൂൾ എന്നിവരാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്.

കുട്ടികൾ കാലാവസ്ഥാ മാറ്റം വയനാടിന്റെ വിവിധ മേഖലകളിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ആഘാതകളും നമ്മൾ ഏറ്റെടുക്കേണ്ട പരിഹാര മാർഗ്ഗങ്ങളും
നിർദേശിച്ചു.

കുടിക്കൾ അവതരിപ്പിച്ച പ്രബന്ധങ്ങൾ കാലിക പ്രസക്തമുള്ളതാണെന്നും വയനാടിൻ്റെ പുതിയ തലമുറയുടെ കലാവസ്ഥ അവബോധം മാതൃക പരമാണെന്നും ജില്ലാ കളക്ടർ രേണുരാജ് ഐ. എ .എസ്. അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കാലാവസ്ഥ ശാസ്ത്രജ്ജൻ എൻ.എച്ച് രവീന്ദ്രനാഥ്, ഡോ. സിജോ തോമസ് ,ഡേ. അഭിലാഷ്,സി. കെ. വിഷ്ണുദാസ്, എന്നിവർ കുട്ടികളുടെ അവതാരങ്ങൾ കേൾക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്തു.

കുട്ടികളുടെ കാലാവസ്ഥ ഉച്ചകോടിയുടെ അധ്യക്ഷത കോറോം വൈസ് സ്കൂളിലെ മുനവർ നിർവഹിച്ചു. സ്വാഗതം മേപ്പാടി ഗവണ്മെന്റ് ഹയർ സെക്‌സാണ്ടറി സ്കൂളിലെ അശ്വിൻ ലൂക്ക യും, നന്ദി ഹംസ മുഹമ്മദും പറഞ്ഞു.

Leave A Reply

Your email address will not be published.