Listen live radio

ഇന്ത്യയുടെ കോവാക്‌സിന്‍ മനുഷ്യരില്‍ ഇന്നു മുതല്‍ പരീക്ഷിച്ച്‌ തുടങ്ങി

after post image
0

- Advertisement -

ഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത കോറോണ വാക്‌സിനായ കോവാക്‌സിന്‍ മനുഷ്യരില്‍ ഇന്നു മുതല്‍ പരീക്ഷിച്ച്‌ തുടങ്ങി. ആദ്യഘട്ടത്തില്‍ 375 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് കമ്ബനിയാണ് വാക്‌സിന്‍ വികസിപ്പച്ചെടുത്തത്. വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂലൈ 15ന് തുടങ്ങിയ ക്ലനിക്കല്‍ ട്രയല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ആശുപത്രികളിലാണ് നടക്കുന്നത്. സ്വയം സന്നദ്ധരായ ചില ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുക. ഇതിനുപുറമെ വൈറസ് ബാധ സ്ഥിരീകരിച്ച ചിലരില കോവാക്‌സിന്‍ പരീക്ഷിക്കും.

വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് അവരുടെ ശരീരത്തില്‍ എന്തെങ്കിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടോ എന്നാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. അതുകൊണ്ടുതന്നെ കൊറോണ വൈറസ് രോഗത്തിനെതിരെ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ആദ്യ ഘട്ടത്തില്‍ അറിയാന്‍ കഴിയില്ല, ഇത് രണ്ടാം ഘട്ടത്തിലായിരിക്കും മനസ്സിലാക്കാന്‍ കഴിയുക. ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എന്‍ഐവി) സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷണം നടത്തുക.

Leave A Reply

Your email address will not be published.