Listen live radio

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയ്ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ സഹായിച്ച അരുണ്‍ ബാലചന്ദ്രന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള ഉന്നതരുമായും ബന്ധങ്ങള്‍

after post image
0

- Advertisement -

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയ്ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ സഹായിച്ച അരുണ്‍ ബാലചന്ദ്രന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള ഉന്നതരുമായും ബന്ധങ്ങള്‍. ഉന്നതരുമായി സൗഹൃദം സ്ഥാപിച്ചാണ് അരുണ്‍ മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന പദവിയിലേക്ക് എത്തപ്പെടുന്നത്. കൊച്ചിയില്‍ ഫാഷന്‍ മാഗസീനിന്റെ ചമതലയില്‍ ഉള്ളപ്പോള്‍ നടത്തിയ വിരുന്ന് നല്‍ക്കാരത്തിലൂടേയും മറ്റുമാണ് അരുണ്‍ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. അവിടെ നിന്ന് ഐടി സെക്രട്ടറി ഉള്‍പ്പടെയുള്ളവരുമായി ഇയാള്‍ മികച്ച ബന്ധം സ്ഥാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരില്‍ കരാര്‍ ജോലി ലഭിക്കുന്നത്. അവിടെ വെച്ചും അരുണ്‍ മികച്ച ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്തതിനെ തുടര്‍ന്നാണ് ആസ്ഥാനത്തു നിന്ന് മാറ്റിയിട്ടും പിന്നീട് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ ആയി ഉയരാന്‍ സാധിച്ചത്.
മാഗസീനില്‍ ജോലിചെയ്യവേ ഡിജിപി ലോ്ക്‌നാഥ് ബെഹ്‌റയുടെ ഒരു ദിവസത്തെ ഫോട്ടോ ഷൂട്ടാണ് ഇവര്‍ തയ്യാറാക്കിയത്. ഇത് കൂടാതെ അരുണും സംസ്ഥാനത്തെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഫോട്ടോകള്‍ ഫേസ്ബുക്കിലും മറ്റ് പോസ്റ്റും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇയാളുടെ പേര് ഉയര്‍ന്നതിന് പിന്നാലെ ഈ ചിത്രങ്ങളൊക്കെയുണ്ടായിരുന്ന ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമാവുകയായിരുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പേര് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുണിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.