Listen live radio

വന പുനസ്ഥാപനം : വീണ്ടെടുക്കലിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള വഴി

after post image
0

- Advertisement -

ഭൂമിയിലെ ബഹുഭൂരിപക്ഷം ജൈവവൈവിധ്യത്തിന്റെയും ഉറവിടമാണ് കാടുകള്‍. ഏകദേശം 160 കോടി ജനങ്ങള്‍ അവരുടെ ഭക്ഷണം, താമസം, ഊര്‍ജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് വളരെയധികം ഭീതിയുണര്‍ത്തുന്നതാണ്. ഒരു വര്‍ഷം ശരാശരി ഒരു കോടി ഹെക്ടര്‍ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 1990 ന് ശേഷം മാത്രം 42 കോടി ഹെക്ടര്‍ വനം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പൂര്‍ണമായും നഷ്ടപ്പെട്ടതോ നശിപ്പിക്കപ്പെട്ടതോ ആയ വന ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം എന്നത്തെക്കാളുമേറെ പ്രാധാന്യമര്‍ഹിക്കുന്നതായി മാറിയിരിക്കുന്ന ഈ അവസരത്തിലാണ് 2023 വനദിനത്തിന്റെ പ്രാധാന്യം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മനുഷ്യന്റെയും നമുക്കൊപ്പം ജീവിക്കുന്ന ജീവജാലങ്ങളുടെയും ഭൂമിയുടെ തന്നെയും ആരോഗ്യത്തിനും സുസ്ഥിരതയ്ക്കും വന ആവാസ വ്യവസ്ഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

കോവിഡാനന്തരം ഏകലോകം ഏകാരോഗ്യം (ഛില ഒലമഹവേ ഛില ണീൃഹറ) പോലുള്ള ആശയങ്ങള്‍ പ്രതീക്ഷതരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നുണ്ട്.ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനദിനത്തിന്റെ സന്ദേശം തന്നെ ”വനവും ആരോഗ്യവും” എന്നാണ്. ‘എീൃലേെ മിറ ഒലമഹവേ’അന്താരാഷ്ട്ര വനവര്‍ഷം 2011 നോട് അനുബന്ധിച്ചാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 21 നെ അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചത്. ഇന്നത്തെയും ഭാവിതലമുറയുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി വനത്തിന്റെയും വനത്തിനു പുറമെയുള്ള ജൈവ വൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ പരിപാടികള്‍ വനദിനത്തോടനുബന്ധിച്ച് നടപ്പിലാക്കി വരുന്നു.ഈ വര്‍ഷത്തെ വനദിന സന്ദേശം ഐക്യരാഷ്ട്ര ആവാസ വ്യവസ്ഥ പുനസ്ഥാപിക്കല്‍ (20212030) ദശകത്തോട് വളരെയധികം ചേര്‍ന്ന് നില്‍ക്കുന്നതാണ്. ജനങ്ങളുടെയും പ്രകൃതിയുടെയും അഭിവൃദ്ധിക്കായി എല്ലാതരം ആവാസ വ്യവസ്ഥകളുടെയും സംരക്ഷണവും പുനരുജ്ജീവനവും മുന്നില്‍ കണ്ടുകൊണ്ടാണിത്. ഇങ്ങനെ ആവാസ വ്യവസ്ഥാ നശീകരണത്തിനെ തടയാനും പുനസ്ഥാപിക്കാനും അതുവഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും പ്രത്യാശിക്കുന്നു. ഭക്ഷണം , പാര്‍പ്പിടം, തൊഴില്‍ എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ക്കായി മനുഷ്യന്‍ കാടിനെ ആശ്രയിക്കുന്നതോടൊപ്പം വനവും വനേതര വൃക്ഷങ്ങളും മനുഷ്യനാവശ്യമായ ഊര്‍ജ്ജം , വായു, ജലം, മറ്റു ഉല്‍പന്നങ്ങള്‍ എന്നിവ പ്രദാനം ചെയ്യുകയും പ്രതിവര്‍ഷം 86 ദശലക്ഷം തൊഴില്‍ നല്‍കുകയും ചെയ്യുന്നു. ഇതിലൂടെ വനങ്ങള്‍ ജനങ്ങളുടെ , പ്രധാനപ്പെട്ടും വനത്തോട് ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങളുടെ ദാരിദ്ര നിര്‍മാര്‍ജ്ജനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.വനസംരക്ഷണം എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് കടന്നുവരുന്നത് സംരക്ഷിത വനങ്ങളായിരിക്കും. എന്നാല്‍ ഭൂമിയിലെ ആകെ കാടുകളുടെ 18 ശതമാനമാണ് സംരക്ഷിത വനങ്ങള്‍. അതുകൊണ്ടു തന്നെ വനവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് സംരക്ഷിത വനങ്ങള്‍ക്കൊപ്പം തന്നെ ഇതര വനങ്ങളും ജീവജാലങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്, എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തത്തോട് കൂടിയ പ്രവര്‍ത്തനത്തിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളൂ.സമഗ്രമായ സമീപനത്തോടുകൂടെ മാത്രമേ വനസംരക്ഷണവും വികസനവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. ഇതിനായി നിലവിലുള്ള പല നയങ്ങളും നമുക്ക് പുനര്‍വിചിന്തനം നടത്തേണ്ടതായും സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതായി വരികയും ചെയ്യും. കൃത്യമായ ഭരണ നിര്‍വ്വഹണത്തിലൂടെയും വിവിധ മേഖലകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും തനത് ജനതയുടെ അറിവുകളിലൂടെയും നൂതന ആശയങ്ങളിലൂടെയും നമുക്ക് പ്രകൃതിയുമായുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കാം. അതു വഴി നമുക്ക് വനത്തെയും ജൈവ വൈവിധ്യത്തെയും ഭാവിതലമുറകള്‍ക്കു വേണ്ടിയും കൂടെ സംരക്ഷിക്കാം.

Leave A Reply

Your email address will not be published.