Listen live radio

കെ വി ദിവാകരന്‍ അനുസ്മരണം നടത്തി

after post image
0

- Advertisement -

 

കല്‍പ്പറ്റ: സുസ്ഥിര വികസനത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും ശക്തനായ വക്താവും,വയനാട്ടിലെ ആദ്യ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ ശില്‍പ്പികളിലൊരാളുമായ കെ.വി ദിവാകരനെ അനുസ്മരിച്ചു. മികച്ച ഒരു കര്‍ഷകനും നൂതന,സമ്മിശ്ര കൃഷിരീതികള്‍ കര്‍ഷകരിലേക്കെത്തിക്കാന്‍ പ്രയത്നം ചെയ്ത അത്യുത്സാഹിയുമായിരുന്ന അദ്ദേഹം വയനാട് കാര്‍ഷിക ഗ്രാമവികസന സമിതിയുടെയും വാംകോ പ്രൊഡ്യൂസര്‍ കമ്പനിയുടെയും അമരക്കാരനുമായിരുന്നു.ഡോ.വി. ഷക്കീല, ഡോ.എന്‍.അനില്‍കുമാര്‍,അനസ് റോസ്‌ന സ്റ്റെഫി,പ്രസാദ് എന്‍.സി.,പി.അനില്‍കുമാര്‍,ഡി.രാജന്‍,ഡോ.അനില്‍ സക്കറിയ, പള്ളിയറ രാമന്‍,ജിഷ വി.മഹിത മൂര്‍ത്തി,സി. എം.ശിവരാമന്‍,ഡോ.സുമ ടി.ആര്‍,മുരളി,ജോണി പാറ്റാനി,ലൗലി അഗസ്റ്റിന്‍, കെ. മമ്മൂട്ടി, സി. കെ. വിഷ്ണുദാസ്, ബാലകൃഷ്ണന്‍ കമ്മന, കെ സദാനന്ദന്‍ ,പ്രജീഷ് പി, ജോസഫ് ജോണ്‍,സി എന്‍ ശിവരാമന്‍,സിഎച്ച് മമ്മി, ജോസ് സിഎച്ച് മമ്മി തുടങ്ങി വയനാടിന്റെ കാര്‍ഷിക, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ സംസാരിച്ചു

അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ വയനാടിനും വിശേഷിച്ചും പൊഴുതന പഞ്ചായത്തിന് തീരാ നഷ്ടം ആണ് എന്നും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അനുസ്മരിച്ചു. അദ്ദേഹം തന്റെ സഹകാരികളും പ്രത്യേകിച്ച് എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവുമായിച്ചേര്‍ന്നു മുന്നോട്ടു വച്ച ആശയങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തു പരാമര്‍ശിക്കപ്പെട്ടു.

Leave A Reply

Your email address will not be published.