Listen live radio

വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്ര ബജറ്റ് വിഹിതം വര്‍ധിപ്പിക്കണം: ആനി രാജ

after post image
0

- Advertisement -

 

കല്‍പ്പറ്റ: വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്ര ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്ന് വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. ലക്കിടി ഓറിയന്റല്‍ കോളജില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു എത്തിയ അവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു. വിദ്യാഭ്യാസം വാണിജ്യ വസ്തുവായിരിക്കയാണ്. നിര്‍ധന കുടുംബളിലെ കുട്ടികള്‍ക്ക് അപ്രാപ്യമാകുകയാണ് മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസം. ദേശീയ വിദ്യഭ്യാസ നയം മാറണം. കമ്മോഡിറ്റി, കമ്മ്യൂണിറ്റി, ഫാസിസം എന്നതാണ് കേന്ദ്ര വിദ്യാഭ്യാസ നയം. രാജ്യത്തെ മാനവവിഭവശേഷിക്ക് അനുസരിച്ചുളള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉണ്ടാകണമെന്നും ആനി രാജ പറഞ്ഞു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, കെ.കെ. തോമസ്, എം.വി. ബാബു, അഷറഫ് തയ്യില്‍, ഷെഫീര്‍ തളിപ്പുഴ എന്നിവര്‍ സ്ഥാനാര്‍ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.