Listen live radio

പൗരത്വഭേദഗതി നിയമം: നൈറ്റ്മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

after post image
0

- Advertisement -

 

മാനന്തവാടി :പൗരത്വഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നൈറ്റ് മാര്‍ച്ചില്‍ ബഹുജനപ്രതിഷേധമിരമ്പി. പൗരത്വഭേദഗതി നിയമം അറബികടലിലെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്. മതം പൗരത്വത്തിന് മാനദണ്ഡമാകുന്നതിനെതിരെ നൈറ്റ് മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധ മുദ്യാവാക്യങ്ങളുയര്‍ന്നു.വ്യാഴാഴ്ച രാത്രി 7.30ഓടെ എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി എല്‍എഫ് ജംഗ്ഷന്‍ വഴി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. നൂറുകണക്കിനാളുകള്‍ പ്രതിഷേധ സമരത്തില്‍ അണിചേര്‍ന്നു. നൈറ്റ് മാര്‍ച്ച് ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ എന്‍ പ്രഭാകരന്‍ അധ്യക്ഷനായി. വി കെ ശശിധരന്‍,പി വി സഹദേവന്‍,പി കെ സുരേഷ്,ശോഭരാജന്‍, എ ജോണി, പി ടി ബിജു, പി എം ഷബീറലി, ജസ്റ്റിന്‍ ബേബി,കുന്നുമ്മല്‍ മൊയ്തു, ജുനൈദ് കൈപാണി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.