Listen live radio

റിസോര്‍ട്ടില്‍ നിന്നു കാണാതായ നേപ്പാള്‍ സ്വദേശിയെ കണ്ടെത്തി

after post image
0

- Advertisement -

 

കല്‍പ്പറ്റ: വൈത്തിരിയിലെ റിസോര്‍ട്ടില്‍ നിന്നു കാണാതായ നേപ്പാള്‍ സ്വദേശി തുള്‍ പ്രസാദ് മൊകറിനെ (36) കണ്ടെത്തി. ഇന്നു വൈകിട്ട് നാലരയോടെ റിസോര്‍ട്ടിനു സമീപത്തെ വനഭാഗത്തേക്കുള്ള റോഡിലാണ് ഇയാളെ കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഇയാള്‍ പ്രതികരിച്ചില്ല. മാനസികാസ്വാഥ്യം പ്രകടിപ്പിക്കുന്നുണ്ടന്ന് പൊലീസ് പറഞ്ഞു. തലയിലും ദേഹത്തിന്റെ പലഭാഗത്തും മുറിവുകളുമുണ്ട്. വനത്തിലൂടെ സഞ്ചരിച്ചതിന്റെയാവാം ശരീരത്തിലെ മുറിവുകളെന്നാണ് കരുതുന്നത്. ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 22-ന് വൈകിട്ട് ഏഴര മുതലാണ് ഇയാളെ കാണാതായത്. പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ റിസോര്‍ട്ടിന് സമീപമുള്ള വനഭാഗത്തേക്കുള്ള റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ കിട്ടിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസും വനംവകുപ്പും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് വനത്തിനുള്ളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം 21-ന് വൈത്തിരിയിലെത്തിയ തുള്‍ പ്രസാദ് മൊകര്‍ റിസോര്‍ട്ടിലെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കാണാതായത്.

Leave A Reply

Your email address will not be published.