Listen live radio

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം ഇന്നു മുതല്‍

after post image
0

- Advertisement -

 

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണ്ണയം ബുധനാഴ്ച ആരംഭിക്കും. 70 ക്യാമ്പുകളിലായി നടക്കുന്ന എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയത്തില്‍ 10,000ത്തോളം അധ്യാപകര്‍ പങ്കെടുക്കും. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം 77 ക്യാമ്പുകളിലായി നടക്കും. 25 എണ്ണം ഡബിള്‍ വാലുവേഷന്‍ ക്യാമ്പുകള്‍ ആണ്. 25000 ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കും.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ എട്ട് ക്യാമ്പിലായി നടത്തും. 2200 അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം 20നകം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. മെയ് രണ്ടാം വാരം പരീ?ക്ഷാഫലം പ്രസിദ്ധീകരിക്കും.

പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പൊലീസിന്റെ സഹകരണവും ഉണ്ടാകും. മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ സമയബന്ധിതമായ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ കൃത്യമായ പരിശോധന ഇടവേളകളില്ലാതെ നടത്തും.

ടിഎച്ച്എസ്എല്‍സിയ്ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 110 അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കും. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. എഎച്ച്എസ്എല്‍സിയുടെ മൂല്യനിര്‍ണയത്തിന് ഒരു ക്യാമ്പും സജ്ജമാക്കിയിട്ടുണ്ട്.

എസ്എസ്എല്‍സി പരീക്ഷകളുടെ മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസാണ് മൂല്യനിര്‍ണയം നടത്തുക. ഹയര്‍ സെക്കന്‍ഡറിയില്‍ 52 ലക്ഷം ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണയം നടത്തും. വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 3,40000 ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയത്തിനുള്ളത്.

Leave A Reply

Your email address will not be published.