Listen live radio

ആനി രാജയും രാഹുല്‍ ഗാന്ധിയും ഇന്ന് പത്രിക നല്‍കും

after post image
0

- Advertisement -

 

ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും ഇന്നു കല്‍പ്പറ്റയില്‍ റോഡ് ഷോയ്ക്കു ശേഷം നാമനിര്‍ദേശ പത്രിക നല്‍കും.എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ രാവിലെ കല്‍പറ്റയില്‍ നടത്തുന്ന റോഡ് ഷോയോടെ 10 മണിക്ക് കലക്ടറേറ്റിലെത്തി പത്രിക നല്‍കും.റോഡ്‌ഷോ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചതിനു ശേഷം 12 മണിയോടെ രാഹുല്‍ഗാന്ധി പത്രിക നല്‍കും. രാവിലെ 10 മണിയോടെ മൂപ്പൈനാട് റിപ്പണ്‍ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലി കോപ്റ്ററിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്നു റോഡ് മാര്‍ഗം കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തും.

11 മണിയോടെ ആരംഭിക്കുന്ന റോഡ് ഷോയില്‍ രാഹുലിനൊപ്പം എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, കനയ്യകുമാര്‍, പ്രതിപക്ഷേതാവ് വി.ഡി.സതീശന്‍, കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, അബ്ബാസലി തങ്ങള്‍, മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അണിനിരക്കും.

കുക്കി വിമോചക പോരാളിയും യുഎന്‍എയു ട്രൈബല്‍ വിമണ്‍സ് ഫോറം മണിപ്പൂര്‍ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്‌നാട് ന്യൂനപക്ഷ കമ്മിഷന്‍ അംഗം തമീം അന്‍സാരി , സത്യമംഗലത്ത് നിന്ന് വീരപ്പന്‍ വേട്ടയുടെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരും, എല്‍ഡിഎഫ് നേതാക്കളും ഒപ്പമുണ്ടാകും. രാവിലെ ഒമ്പതിന് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച് എസ്‌കെഎംജെ സ്‌കൂള്‍ പരിസരത്ത് സമാപിക്കുന്ന വിധത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.