Listen live radio

കുടുംബ സംഗമം  ഏപ്രില്‍ 6 ന്

after post image
0

- Advertisement -

 

മാനന്തവാടി തോണിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന പഴശ്ശി ബാല മന്ദിരത്തിലെ പൂര്‍വ്വ അന്തേവാസികളുടെ കുടുംബ സംഗമം ഏപ്രില്‍ ആറാം തീയതി സംഘടിപ്പിക്കും.രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണിവരെ ബാലമന്ദിരത്തിലാണ് പരിപാടി നിശ്ചയിച്ചിട്ടുള്ളത്.ഏകദേശം മുന്നൂറോളം കുട്ടികളാണ്  ഇവിടെ താമസിച്ചു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നത നിലയില്‍ എത്തിയിട്ടുണ്ട്.വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലാണ് ഈ സ്ഥാപനം നടന്നുവരുന്നത് ഇപ്പോള്‍ 30 കുട്ടികളും 5 ജോലിക്കാരും അടങ്ങുന്നതാണ് പഴശ്ശി ബാലമന്ദിരം.ആഹാരം,വസ്ത്രം തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള എല്ലാ ചെലവുകളും സമൂഹത്തിലെ ഉദാരമതികളായ ജനങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്.

1985 ഒക്ടോബര്‍ മാസത്തിലെ വിജയദശമി ദിവസം ആരംഭിച്ച ബാലമന്ദിരം കേരളത്തിലെ തന്നെ  ഇത്തരം സ്ഥാപനങ്ങളില്‍ പ്രശസ്തമായ ഒന്നാണ്. ഇവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസം.

Leave A Reply

Your email address will not be published.