Listen live radio

തെരുവ്‌നായ ആക്രമണം രണ്ട് പേര്‍ക്ക് പരിക്ക്

after post image
0

- Advertisement -

മാനന്തവാടി – കോഴിക്കോട് റോഡില്‍ എല്‍ എഫ് സ്‌കൂളിന് എതിര്‍വശത്തായുള്ള തെരുവ് നായയുടെ ആക്രമണം തുടര്‍ച്ചയായ മൂന്നാം ദിനവും തുടരുന്നു. ഇന്ന് കാല്‍നട യാത്രികരായ രണ്ട് സ്ത്രീകളെ നായ ആക്രമിച്ചു. ഇതില്‍ കാലിന് സാരമായി മുറിവേറ്റ അമ്പുകുത്തി കോട്ടക്കുന്ന് മാറോളി സുജാത (62) യെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇതുവരെ ആറോളം പേര്‍ക്ക് കടിയേറ്റതായി സമീപത്തെ വ്യാപാരികള്‍ പറയുന്നു.ഇനിയും ഈ ദുരവസ്ഥ തുടര്‍ന്നാല്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.അക്രമകാരിയായ നായയെ ഉടന്‍ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം പനിക്ക് മരുന്ന് വാങ്ങാനായി ഡോക്ടറുടെ അടുത്തേക്ക് പോകുകയായിരുന്ന പെരുവക അറക്കപറമ്പില്‍ എ.കെ ശശിയുടെ കാല്‍പാദവും പട്ടി കടിച്ചുകീറിയിരുന്നു. നായയെ കൊല്ലാന്‍ നിയമം അനുവദിക്കാത്തത് മൂലം തദ്ദേശ സ്വയംഭരണ അധികൃതര്‍ അടക്കമുള്ളവര്‍ നിസഹയരായി നോക്കി നില്‍ക്കേണ്ട ഗതികേടിലാണ്. എന്നാല്‍ ഒരു പെണ്‍പട്ടിയാണ് കാല്‍നടയാത്രികരുടെ നേരെ പാഞ്ഞടുക്കുന്നത്. ഈ പട്ടിയുടെ കുട്ടി വാഹനമിടിച്ച് ചത്തിരുന്നതായും അതിനെ തുടര്‍ന്നാണ് ഇത് അക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. കൂടാതെ ഈ മേഖലയില്‍ വേറെയും പട്ടികള്‍ ഉള്ളതായും സ്‌കൂള്‍ പരിസരമായതിനാല്‍ പലപ്പോഴും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് നായ ശല്യം ഭീഷണിയാകുന്നതായും നാട്ടുകാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.