Listen live radio

ലോക്സഭാ തെരഞ്ഞെടുപ്പ്; ചെലവ് നിരീക്ഷണ സംഘം ജില്ലയില്‍ സജീവം

after post image
0

- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ വരവ്, ചെലവ് കണക്കുകള്‍ പരിശോധിക്കാനുള്ള ചെലവ് നിരീക്ഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ കൈലാസ് പി ഗെയ്ക് വാദിന്റെ നേതൃത്വത്തിലാണ് ചെലവ് നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ജില്ലാ ധനകാര്യ ഓഫീസര്‍ ആര്‍ സാബു ആണ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫിസര്‍.സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് വിനിയോഗിക്കാവുന്ന ആകെ തുക 95 ലക്ഷമാണ്.വീഡിയോ സര്‍വൈലന്‍സ് ടീം റെക്കോര്‍ഡ് ചെയുന്ന വീഡിയോ നിരീക്ഷിച്ച് ചെലവ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ വീഡിയോ വ്യൂവിങ് ടീം കണ്ടെത്തും.സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയാണ് വീഡിയോ സര്‍വെയ്ലന്‍സ് ടീമിന്റെ ചുമതല.

വയനാട് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലുമുള്ള അസിസ്റ്റന്‍ഡ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, ചെലവുകള്‍ ക്രോഡീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അസിസ്റ്റന്‍ഡ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ എന്നിവരാണ് സ്ഥാനാര്‍ഥികളുടെ വരവ്, ചെലവ് കണക്കുകള്‍ സുക്ഷമ നിരീക്ഷണം നടത്തുന്നത്. പ്രചാരണ പരിപാടികള്‍, പൊതുയോഗങ്ങള്‍, വാഹന ജാഥ എന്നിവ സംഘടിപ്പിക്കാനുള്ള ചെലവുകള്‍, സ്ഥാനാര്‍ഥികളും സംഘവും നടത്തുന്ന പ്രചാരണ യാത്ര, ഭക്ഷണം, വാഹനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, പോസ്റ്ററുകള്‍, കൊടികള്‍, നോട്ടീസുകള്‍, ഹോര്‍ഡിങ്ങുകള്‍ ഉള്‍പ്പെടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ സാമഗ്രികളും അവ സ്ഥാപിക്കാനുള്ള ചെലവുകളും നിരീക്ഷകര്‍ പരിശോധിക്കും. ടെലിവിഷന്‍ ചാനലുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ ചെലവ് ഇതില്‍ ഉള്‍പ്പെടും. ചെലവ് നിരീക്ഷകര്‍ക്ക് പുറമേ വീഡിയോ സര്‍വൈലന്‍സ്-വീഡിയോ വ്യൂവിങ് ടീമുകളുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാണ്. പരിപാടി നടക്കുന്ന സ്ഥലം, വേദി, ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ട്, ബാനര്‍, പ്രസംഗ പീഠത്തിന്റെ വലിപ്പം, പ്രചാരണ വാഹനങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും.

Leave A Reply

Your email address will not be published.