Listen live radio

ലോക്‌സഭ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി

after post image
0

- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച പോളിംങ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ജില്ലയില്‍ പൂര്‍ത്തിയായി. ഒന്നാം ഘട്ടത്തില്‍ മൂന്ന് നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിച്ച പരിശീലനത്തില്‍ 774 പ്രിസൈഡിങ് ഓഫീസര്‍മാര്‍, 778 ഒന്നാം പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ 1552 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. മൂന്ന് ദിവസങ്ങളിലായി നടന്ന പരിശീലനത്തില്‍ മെറ്റീരിയല്‍ ശേഖരണം, പ്രിസൈഡിങ് ഓഫീസര്‍മാര്‍- ഒന്നാം പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ചുമതലകള്‍ കര്‍ത്തവ്യങ്ങള്‍, വോട്ടിങ് മെഷീന്‍, തെരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുത്തു.പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രില്‍ 15 ന് ശേഷം നടക്കുമെന്ന് ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ് അറിയിച്ചു.

ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ്, സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ പി.യു.സിതാര, മാസ്റ്റര്‍ ട്രെയിനര്‍മാരായ ഉമറലി പാറച്ചോടന്‍, ജോയി തോമസ്, എം.പി സുരേഷ് കുമാര്‍, രാജേഷ് കുമാര്‍ എസ്.തയ്യത്ത്, കെ. അശോകന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.