Listen live radio

സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്; നാളെ പുലര്‍ച്ചെ വരെ നീളും

after post image
0

- Advertisement -

 

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്.അമേരിക്ക, കാനഡ, മെക്‌സിക്കോ ഉള്‍പ്പടെയുള്ള വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കാണാന്‍ കഴിയില്ല.ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലര്‍ച്ചെ 2.22 വരെ നീണ്ടു നില്‍ക്കും. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂര്‍ണഗ്രഹണത്തിന്റെ ദൈര്‍ഘ്യം. മിനിറ്റ് 27 സെക്കന്റായിരിക്കും പൂര്‍ണഗ്രഹണത്തിന്റെ ദൈര്‍ഘ്യം.നാസയടക്കമുള്ള ഏജന്‍സികള്‍ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്ന പകല്‍ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. ടോട്ടല്‍ സോളാര്‍ എക്ലിപ്സ് NASA+ലും നാസ ടിവിയിലും ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിലും സംപ്രേക്ഷണം ചെയ്യും.യു.എസ്. ബഹിരാകാശ ഏജന്‍സി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷന്റെ മീഡിയ ചാനലിലും ഗ്രഹണത്തിന്റെ ദൂരദര്‍ശിനി ദൃശ്യങ്ങള്‍ നല്‍കും.

Leave A Reply

Your email address will not be published.