Listen live radio

കെ.സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ പാപ്പരത്തം: ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ

after post image
0

- Advertisement -

 

ബത്തേരി: വയനാടന്‍ ജനത നേരിടുന്ന യഥാര്‍ത്ഥ വിഷയങ്ങള്‍ കാണാതെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന എന്‍ഡിഎ വയനാട് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പ്രസ്താവന മതസൗഹാര്‍ദം തകര്‍ക്കുന്നതും സാമുദായിക അസഹിഷ്ണുത വളര്‍ത്തുന്നതിനും വയനാടിന്റെ കാതലായ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നതിനുമാണെന്ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി മത്സരരംഗത്ത് വരുമ്പോള്‍ ഇവിടത്തെ സാധാരണക്കാരായ കര്‍ഷകര്‍ നേരിടുന്ന വില തകര്‍ച്ചയും, രൂക്ഷമായ വരള്‍ച്ചയും, വന്യമൃഗ ശല്യം മുതലായവയും, രാത്രിയാത്ര നിരോധനം വയനാട് ചുരത്തിലെ യാത്രാക്ലേശം മെഡിക്കല്‍ കോളേജ് തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ട യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടുന്നതിനുള്ള മനപ്പൂര്‍വമായ ശ്രമമാണിത്. ഇത്തരം വിവാദപ്രസ്താവനകള്‍ പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ജനകീയ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്നും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.