Listen live radio

വര്‍ഗീയതയുടെ വിത്ത് കേരളത്തില്‍ കുരുക്കില്ല

after post image
0

- Advertisement -

 

മാനന്തവാടി: വയനാട്ടിലെ ജനങ്ങള്‍ ഇപ്പോള്‍ ജീവന്‍ മരണ പോരാട്ടത്തില്‍ ആണ്. ഒരു ഭാഗത്ത് വന്യ ജീവിയുടെ ആക്രമണം, മറു ഭാഗത്ത് ബദല്‍ പാതയുടെ വിഷയം തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളാണ് വയനാട് മണ്ഡലത്തില്‍ ജനങ്ങള്‍ നേരിടുന്നത്. അത്തരം സാഹചര്യത്തില്‍ അതിനൊക്കെ ശാശ്വതമായ പരിഹാരം കാണുക എന്നതിലുപരി വയനാട്ടിലെ ജനങ്ങളുടെ മനസിലേക്ക് വര്‍ഗീയതയുടെ വിഷം കുത്തി നിറക്കാന്‍ ശ്രമിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റും വയനാട് ലോകസഭ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കുടിയായ സുരേന്ദ്രന്‍ അത്രമാത്രം അസഹിഷ്ണുത പുലര്‍ത്തുന്ന ആളാണ് എന്ന് ഈ പ്രസ്താവനയിലൂടെ വയനാട്ടിലെ ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി കാണിച്ച് കൊടുത്തിരിക്കുകയാണ്. നമ്മുടെ നാടിന്റെ കെട്ടുറപ്പ് മതസൗഹാര്‍ദ്ദത്തിലും നന്‍മ നിറഞ്ഞ കൂട്ടായ്മകളിലുമാണ്. സുല്‍ത്താന്‍ബത്തേരി അത്തരത്തില്‍ ഒരു നന്മയുടെ പര്യായമാണ്. ഒരുമയുടെ, സ്‌നേഹത്തിന്റെ, പരസ്പര സഹകരണത്തിന്റെ പേരു കൂടിയാണ് ”ഹാപ്പി ബത്തേരി” എന്നറിയപ്പെടുന്നത്. അത്തരം ഒരു പേരിനെ മാറ്റി മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തി നാല് വോട്ട് നേടാം എന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന് ഗണപതിവട്ടം എന്ന വിഘടന ആശയം ഉപദേശിച്ചുകൊടുത്തത് ഒരു നാടിനെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ്. വയനാട് മണ്ഡലത്തിന്റെ വികസനത്തിനായി ആദ്യം പരിഹരിക്കേണ്ട വിഷയം എന്താണെന്ന് സുരേന്ദ്രന്‍ മനസിലാക്കണം. വന്യ ജീവി അക്രമണത്തില്‍ നിന്നും വയനാടിനെ രക്ഷിക്കാന്‍ വനം വന്യജീവി വിഷയത്തില്‍ ഭേദഗതി കൊണ്ട്വരാനുള്ള ആര്‍ജവം കാണിക്കാതെ ജനങ്ങളുടെ ശ്രദ്ധ ജനകീയ വിഷയങ്ങളില്‍ നിന്നും തിരിച്ചു വിടാനാണ് സുരേന്ദ്രനും ബിജെപിയും ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള വര്‍ഗീയതയുടെ വിത്ത് കേരളത്തില്‍ മുളക്കില്ല എന്നും ആനി രാജ പറഞ്ഞു.

Leave A Reply

Your email address will not be published.