Listen live radio

ജാനധിപത്യം നിലനില്‍ക്കണമോയെന്ന് നിശ്ചയിക്കുന്ന തെരത്തെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് കെ.ഇ ഇസ്മായില്‍

after post image
0

- Advertisement -

 

മാനന്തവാടി: രാജ്യത്ത് ജാനധിപത്യം നിലനില്‍ക്കണമോയെന്ന് തിരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും മോദി സര്‍ക്കാര്‍ ജാനധിപത്യത്തെ അട്ടിമറിക്കുകയാണന്നും കെ.ഇ ഇസ്മായില്‍.മാനന്തവാടി ഒഴക്കോടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.വയനാട്ടിലെ പ്രധാനപ്പെട്ട നഗരമായ സല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന ബി.ജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരോന്ദ്രന്റെ പ്രസ്തവന നടക്കാന്‍ പോകുന്നതല്ലെന്നും ബി.ജെപിക്ക് കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം ഇല്ലെന്നും അഖിലേന്ത്യ കിസാന്‍ സഭാ സെക്രട്ടറിയും സിപിഐ യുടെ മുതിര്‍ന്ന നേതാവുമായ കെ.ഇ ഇസ്മായില്‍ പറഞ്ഞു.എല്‍ ഡി എഫ് നേതാക്കളയ ടി.വി ബാലന്‍, ഒ ആര്‍ കേളു എം എല്‍ എ, വി.കെ ശശിധരന്‍, എ.എന്‍ പ്രഭാകരന്‍, ജെസ്റ്റിന്‍ ബേബി, അഡ്വ.വി.ഷാജി, ജുനൈയിദ് കൈപ്പണി, എ.വി മാത്യു, വി.കെ തുളസിദാസ് തുടങ്ങി നിരവധി നേതാക്കള്‍ സംസാരിച്ചു.
ബി.ജെപിക്ക് ഇന്ത്യയില്‍ കനത്ത തോല്‍വി നേരിടെണ്ടി വരുമെന്നും ബഡായി പറഞ്ഞാണ് ബി.ജെപി വോട്ട് ആഭ്യര്‍ത്ഥിക്കുന്നതെന്നും ബി.ജെപിയെ ജനം തിരസ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ ഭീഷണിപ്പെടുത്തുകയും ബിജെപി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.പി.ടി ബിജു, വി.വി ആന്റണി, കെ.പി ശശികുമാര്‍, എ.വി മാത്യു, ജി.കെ സുരേന്ദ്രന്‍, ശാരദ സജീവന്‍,കുര്യക്കോസ് മുള്ളന്‍മാട, പുഷ്പരാജന്‍ ,രാജന്‍ ഒഴക്കോടി, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.