Listen live radio

വോട്ടുറപ്പിക്കാന്‍ സ്വീപ് ബോധവത്ക്കരണം

after post image
0

- Advertisement -

 

വോട്ടിംഗ് അവബോധം നല്‍കി കൂടുതല്‍ പൗരന്മാരെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കാന്‍ സ്വീപ് വയനാടും തെരഞ്ഞെടുപ്പ് കമ്മീഷനും. ജില്ലയിലെ കാഴ്ച്ച പരിമിതിയുള്ളവര്‍ക്കായി നടവയല്‍ കായക്കുന്നിലെ ബ്ലൈന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ഇന്റെന്‍സിവ് വോട്ടര്‍ അവയര്‍നസ് പ്രോഗ്രാം നടത്തി. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലൈന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിലെ അന്തേവാസികളുമായി ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംവദിച്ചു. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഉറപ്പാണ് എന്റെ വോട്ട് എന്ന പേരില്‍ വിപുലമായ പ്രചാരണ പരിപാടികളാണ് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും സ്വീപ്പിന്റെ നേതൃത്തില്‍ നടത്തുന്നത്. കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ പി.യു സിതാര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.എം കെ ദേവകി, ഇ.ഡി.സി എന്‍.എം മെഹ്റലി, ഇലക്ടറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ് രാജേഷ് കുമാര്‍, മാനന്തവാടി തഹസില്‍ദാര്‍ ജി പ്രശാന്ത്, കെ.എഫ്.ബി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം കൃഷ്ണന്‍, പി.ടി ദേവസ്യ, എം രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.