Listen live radio

വയനാടും, കന്യാകുമാരിയും കണ്ടു വരാം; അവധിക്കാല ഉല്ലാസയാത്രകളുമായി കൊല്ലം കെഎസ്ആർടിസി

after post image
0

- Advertisement -

കൊല്ലം: അവധിക്കാല യാത്രകളുമായി കൊല്ലം കെഎസ്ആർടിസി ഡിപ്പോ. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് അവധിക്കാലയാത്രകള്‍ നടത്തുന്നത്. ഏപ്രില്‍ 18ന് വയനാട് ഉല്ലാസയാത്ര പുറപ്പെട്ട് 21ന് രാത്രിയില്‍ മടങ്ങിയെത്തും. പ്രവേശന ഫീസും, രണ്ടു ദിവസത്തെ താമസവും, മുത്തങ്ങ ജംഗിള്‍ സഫാരിയും അടക്കം 4100 രൂപയാണ് നിരക്ക്.

ഏപ്രില്‍ 19 ന് രാവിലെ 5 മണിക്ക് പത്മനാഭപുരം-കന്യാകുമാരി യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. 780 രൂപയാണ് നിരക്ക്. ഏപ്രില്‍ 20ന് രാവിലെ 5 മണിക്ക് പുറപ്പെടുന്ന ഇടുക്കി യാത്രയ്ക്ക് – അയ്യപ്പന്‍ കോവില്‍ തൂക്കുപാലം, കാല്‍വരി മൗണ്ട്, രാമക്കല്‍മേട് സന്ദർശനം- 1070 രൂപയാണ് നിരക്ക്.

കൊല്ലം ജില്ലയിലെ ചെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ കാനനയാത്ര- റോസ്മലയിലേക്കും തെന്മലയിലേക്കും ഏകദിന ഉല്ലാസയാത്ര. ഏപ്രില്‍ 20ന് രാവിലെ 6 30ന് പുറപ്പെടുന്ന യാത്രയില്‍ പ്രവേശന ഫീസുള്‍പ്പെടെ 770 രൂപയാണ് നിരക്ക്.

എറണാകുളം ജില്ലയിലെ പാണിയേലിപോരിലേക്കും ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 21ന് ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് യാത്ര പുറപ്പെടും. നിരക്ക്:1050 രൂപ. പൊൻമുടിയിലേക്ക് 21ന് രാവിലെ 6 മണിക്ക് ഉല്ലാസയാത്ര എന്‍ട്രി ഫീസുകള്‍ ഉള്‍പ്പെടെ 770 രൂപയാണ് നിരക്ക്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോണ്‍ – 9747969768, 8921950903.

Leave A Reply

Your email address will not be published.