Listen live radio

ആശുപത്രി വാര്‍ഡും പോളിംഗ് ബൂത്തായി നൂറാം വയസ്സില്‍ ഭാട്ട്യ വോട്ട് ചെയ്തു

after post image
0

- Advertisement -

മാനന്തവാടി: ആശുപത്രിയിലെ രോഗികളുടെ വാര്‍ഡ് പോളിംഗ് ബൂത്തായി മാറി. നൂറാം വയസ്സില്‍ ആശുപത്രി കിടക്കയില്‍ വെച്ചൊരു വേറിട്ട സമ്മതിദാനാവകാശ വിനിയോഗം. വീട്ടിലെ വോട്ടിന്റെ ഭാഗമായാണ് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രി പോളിംഗ് ബൂത്താക്കി മാറ്റി രോഗിയായ വോട്ടറുടെ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കിയത്.കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും പോളിംഗ്ബൂത്തില്‍ പോയി മറ്റെല്ലാവരെയും പോലെ വോട്ട് രേഖപ്പെടുത്തുകയാണ് തേറ്റമല നാപ്പാട്ടുകുന്നില്‍ ഭാട്ട്യ ചെയ്തിരുന്നത്.എന്നാല്‍ നൂറ് വയസ്സ് പൂര്‍ത്തിയായ ഭാട്ട്യക്ക് ഇത്തവണ ആരോഗ്യപരമായ കാരണങ്ങലാല്‍ പോളിംഗ് ബൂത്തിലെത്തുകയെന്നത് ഏറെ പ്രയാസകരമായിരുന്നു.ഇതിനിടെയാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ഫ്രംഹോം സംവിധാനം ഏര്‍പ്പെടുത്തിയത്.ഇത് പ്രകാരം അപേക്ഷ നല്‍കിയ ഭാട്ട്യക്ക് വീട്ടിലെ വോട്ടിന് അര്‍ഹത ലഭിച്ചു.

എന്നാല്‍ മൂന്ന് ദിവസം മുമ്പ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ഭാട്ട്യയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇത്തവണത്തെ സമ്മതിദാനാവകാശം രേഖപ്പെടുത്താനാവില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ വ്യാഴാഴ്ച്ച മൂന്ന് മണിയോടെയാണ് തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ ഭാട്ട്യയെതേടി ആശുപത്രിയിലെത്തിയത്.തുടര്‍ന്ന് ആശുപത്രിയിലെ രോഗികളുടെ വാര്‍ഡ് പോളിംഗ് ബൂത്തായി മാറ്റി ഭാട്ട്യക്ക് വോട്ടിംഗിന് സൗകര്യമൊരുക്കി. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിവരുന്ന ജില്ലയിലെ വീട്ടിലെ വോട്ടിംഗ് പൂര്‍ത്തിയായി.

 

Leave A Reply

Your email address will not be published.