Listen live radio

വരള്‍ച്ച രൂക്ഷമായതോടെ വന്യമൃഗങ്ങള്‍ കൂട്ടമായി കബനി തീരം വഴി കുറുവയിലേക്ക്

after post image
0

- Advertisement -

 

കര്‍ണാടകയിലെയും കേരളത്തിലെയും വനമേഖലകളില്‍ കൊടും വരള്‍ച്ചയെ തുടര്‍ന്ന് തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ ഉള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ കുട്ടമായി കബനി തീരങ്ങളിലേക്ക് എത്തുന്നു’ജലസമൃദ്ധിയും പച്ചപ്പും നിറഞ്ഞ കുറുവ ദ്വീപാണ് വന്യമൃഗങ്ങളുടെ ഇഷ്ട കേന്ദ്രം. കാടാകെ വരണ്ടുണങ്ങിയതോടെ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് ഭക്ഷിക്കാനുള്ളത് കരിയിലകള്‍ മാത്രമാണ്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലകള്‍ കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയിരിക്കുകയാണ്.കബനി പുഴയും കടന്നാണ് വന്യമൃഗങ്ങള്‍ കുറവ ദ്വീപിലെഞ്ഞുന്നത്, നിരവധി കാട്ടാന കുട്ടങ്ങള്‍ ദ്വീപിലുണ്ട്.ഇത് കൊണ്ട് തന്നെ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് ഇനിയും വൈകും.

Leave A Reply

Your email address will not be published.