Listen live radio

ബോചെക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി വയനാട്

after post image
0

- Advertisement -

 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി ജയിലില്‍ അകപ്പെട്ട മലയാളിയായ അബ്ദുല്‍ റഹീമിന്റെ മോചനത്തിന് സൗദി കോടതി വിധിച്ച 34 കോടി രൂപസമാഹരിക്കുന്നതിനായി നേതൃത്വം കൊടുത്ത ബോച്ചേയെ വയനാടന്‍ ജനത ആദരിച്ചു. ലക്കിടിയില്‍നിന്ന് ആരംഭിച്ച സ്വീകരണയാത്രയില്‍ നൂറ് കണക്കിന് വാഹനങ്ങളും ആളുകളും അണി ചേര്‍ന്നു. വൈകുന്നേരം നാല് മണിയോടെ ലക്കിടി വയനാട് പ്രവേശന കവാടത്തില്‍ പ്രത്യേക വാഹനത്തില്‍ വന്നിറങ്ങിയ ഡോ. ബോബി ചെമ്മണ്ണൂരിനെ സംഘാടക സമിതി ഭാരവാഹികളായ പി.കെ.അനില്‍കുമാര്‍, പി.പി. ഷൈജല്‍, കബീര്‍ മാസ്റ്റര്‍, എന്‍.ഒ ദേവസ്സി എന്നിവരും വൈത്തിരി ഗ്രാമപഞ്ചായത്ത് എം.വിജേഷും ചേര്‍ന്ന് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. അബ്ദുള്‍ റഹീമിന്റെ
കുടുംബത്തിന്റെ പേരില്‍ അക്കൗണ്ട് രൂപീകരിച്ച് പണം ധനസമാഹരണം ആരംഭിച്ചെങ്കിലും നാലു കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്.

ഇഴഞ്ഞു നീങ്ങി ഇടത്തുനിന്ന് കേരളത്തിന്റെ മനസാക്ഷിയെ മുഴുവന്‍ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിച്ചത് പണം സമാഹരിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച് ബോച്ചേ നടത്തിയ ‘യാചന യാത്ര’യായിരുന്നു.
നിരപരാധിയായ ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ കടുത്ത ചൂടിനെയും അവഗണിച്ചുകൊണ്ട് ബോച്ചേ നടത്തിയ ഇടപെടലൂടെ മുഴുവന്‍ മലയാളികളുടെ മനസ്സിലേക്ക് ഒരു സന്ദേശമെത്തിക്കുവാനും മനസാക്ഷിയെ ഉണര്‍ത്തുവാനും സാധിച്ചു വയനാട്ടില്‍ എത്തിയ ബോച്ചേയെ കല്‍പ്പറ്റ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ധനസമാഹരണത്തില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കും ഉള്ള അംഗീകാരമാണ് തനിക്ക് നല്‍കിയ സ്വീകരണമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ അഡ്വ.ടിജെ ഐസക് അധ്യക്ഷനായിരുന്നു’ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിച്ചു. സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ടവര്‍ സ്വീകരണ പരിപാടികളില്‍ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികള്‍, മത സാമുദായിക സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പദ്ധമശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. പി. ഗഗാറിന്‍ ഉപഹാരം നല്‍കി വി ഹാരിസ്, എന്നിവര്‍ സംസാരിച്ചു. പോച്ചട്ടി വില്‍പ്പനയ്ക്കായി പ്രത്യേകം കൗണ്ടര്‍ സജ്ജീകരിച്ചിരുന്നു. വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം കല്‍പ്പറ്റ സ്വദേശിനിയും വൃക്ക രോഗിയുമായ യുവതിയുടെ വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള ധനസഹായമായി നല്‍കുമെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു

 

Leave A Reply

Your email address will not be published.